വാതിക്കല് വെളളരിപ്രാവുമായി മിയ മകന്‍ ലൂക്കയോട് ഒപ്പമുളള വീഡിയോ…….ഞങ്ങളിനി ലൂക്കാപ്പി ഫാന്‍സ,് കൂടെ രസകരമായ കമന്റുകളും

BY AISWARYA

മിയ അടുത്തിടെയാണ് തന്റെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. താരം മകന് ലൂക്ക എന്നാണ് പേരിട്ടിരിക്കുന്നത്. നേരത്തെ കുഞ്ഞിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. എന്നാല്‍ ഗര്‍ഭിണിയായിരുന്നപ്പോഴോ കുഞ്ഞ് ജനിച്ചപ്പോഴോ ഉളള ഫോട്ടോകളൊും അധികം പോസ്റ്റ് ചെയ്തിരുന്നില്ല. ഇപ്പോഴിതാ മിയ മകനോടപ്പമുളള ആദ്യത്തെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മിയ വീഡിയോ ഷെയര്‍ ചെയ്തത്.

സൂഫിയും സുജാതയും സിനിമയിലെ വാതിക്കല് വെളളരിപ്രാവ് എന്ന ഹിറ്റ് ഗാനം പാടിയാണ് താരമെത്തിയിരിക്കുന്നത്. മിയയുടെ പാട്ട് കേട്ട് പൊട്ടി പൊട്ടിച്ചിരിക്കു ലൂക്കയുമാണ് വീഡിയോയിലുളളത്. വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളാണെത്തുന്നത്. അതിലൊന്ന് ഇങ്ങനെയാണ്- ഞങ്ങളിനി ലൂക്കാപ്പി ഫാന്‍സ്.

2020 സെപ്റ്റംബര്‍ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മില്‍ വിവാഹിതരായത്. വിവാഹശേഷം അഭിനയജീവിതത്തില്‍ നിന്ന് വിട്ട് നിന്നിരുന്നു. തുടര്‍ന്നും അഭിനയിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഗാര്‍ഡിയന്‍ ആണ് മിയയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കോബ്ര, സിഐഡി ഷീല തുടങ്ങി നിരവധി സിനിമകള്‍ മിയയുടേതായി ഇനി പുറത്തിറങ്ങാനുണ്ട്.

Related posts