അമ്മയായ ശേഷം ആദ്യ ഫോട്ടോഷൂട്ടുമായി മിയ: വൈറലായി ചിത്രങ്ങൾ!

മിയ ജോര്‍ജ് മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ്. ഒരു സ്‌മോൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് താരം ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. ടെലിവിഷൻ പാരമ്പരകളിലൂടെയാണ് താരം അഭിനയജീവിതത്തിന് തുടക്കമിട്ടത്. പോയ വര്‍ഷം സെപ്റ്റംബര്‍ 12നാണ് മിയയും അശ്വിനും തമ്മിലുള്ള വിവാഹം നടന്നത്. മിയയ്ക്കും ഭര്‍ത്താവ് അശ്വിന്‍ ഫിലിപ്പിനും അടുത്തിടെയാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ലൂക്കാ ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേര് നല്‍കിയിരിക്കുന്നത്.

താരം സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റ് വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് മിയ രംഗത്ത് എത്താറുണ്ട്. ഇപ്പോള്‍ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. അമ്മയായ ശേഷം ഇതാദ്യമായാണ് നടി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്.

അമ്മമാര്‍ക്കുള്ള പ്രത്യേക വസ്ത്രങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫാഷന്‍ വസ്ത്രങ്ങള്‍ എന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും ഇതെല്ലാം കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് സൗകര്യപ്രദമായ നിലയില്‍ ധരിക്കാനുള്ളവയാണ്. എന്നാല്‍ ഫാഷന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല താനും എന്നാണ് ചിത്രത്തിനൊപ്പം മിയ കുറിച്ചത്.

Related posts