ഈ മനുഷ്യനോട് ഞാൻ അഡിക്റ്റായിപോയി, അശ്വിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് മിയ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ നായികയാണ് മിയ. അടുത്തിടെയായിരുന്നു മിയയുടെ വിവാഹം. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തി താരമായി മാറുകയായിരുന്നു മിയ. അടുത്തിടെയായിരുന്നു മിയയുടെ വിവാഹം നടന്നത്. മാട്രിമോണിയലിലൂടെയായിരുന്നു മിയയ്ക്ക് വരനെ കണ്ടെത്തിയത്. ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പുമായുള്ള വിവാഹത്തെക്കുറിച്ച് പറഞ്ഞ് താരമെത്തിയിരുന്നു. എന്‍ഗേജ്‌മെന്റ് മുതലുള്ള ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മിയയും വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹം നടത്തിയത്. വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും മിയ എത്താറുണ്ട്. അശ്വിനൊപ്പമുള്ള പുതിയ ഫോട്ടോയുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച്‌ കൊണ്ട് ഈ മനുഷ്യനോട് ഞാന്‍ അഡിക്ടഡ് ആയി എന്നാണ് കുറിച്ചിരിക്കുന്നത്. ചിത്രത്തില്‍ അക്വാ മറൈന്‍ ബ്ലൂ നിറത്തിലുള്ള ചുരിദാറാണ് മിയ ധരിച്ചിരിക്കുന്നത്. വെള്ള ഷര്‍ട്ടും ബ്ലൂ പാന്‍റ്സുമാണ് അശ്വിന്‍റെ വേഷം. ഇതിനകം തന്നെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. അമ്മയാണ് ചിത്രം പകര്‍ത്തിയതെന്നും മിയ പോസ്റ്റിനൊപ്പം കുറിക്കുകയും ചെയ്തിട്ടുണ്ട്.

മിനിസക്രീനിലൂടെ വെളളിത്തിരയിലേക്കെത്തി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലെ മാതാവിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു.

Related posts