പത്ത് മിനുറ്റ് കൊണ്ട് ആശുപത്രിയിലെത്തി. പതിനഞ്ച് മിനുറ്റിൽ പ്രസവവും നടന്നു! മനസ്സ് തുറന്ന് മിയ ജോർജ്!

മിയ ജോർജ് മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ്. ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചുകൊണ്ടാണ് താരം തന്റെ കരിയറിന് തുടക്കം കുറിച്ചത്. ഇതിനോടകം നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ മിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയിൽ ചെറിയ റോളുകളിൽ തുടങ്ങിയ താരം ചേട്ടായീസ് എന്ന ചിത്രത്തിലാണ് ആദ്യമായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തായിരുന്നു മിയയുടെ വിവാഹം. ബിസിനസുകാരനായ അശ്വിൻ ഫിലിപ്പാണ് മിയയുടെ ഭർത്താവ്. ഇപ്പോൾ ഒരു മകൻ ഉണ്ട്. ലൂക്ക എന്നാണ് മകന്റെ പേര്. ഇപ്പോഴിതാ ഗർഭിണിയായത് മുതൽ പ്രസവം വരെ ഉണ്ടായ സംഭവങ്ങളെ കുറിച്ച് പറയുകയാണ് മിയ.


താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഗർഭകാലത്ത് തനിക്ക് ഇടയ്ക്കിടെ ബ്ലീഡിങ് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബെഡ് റെസ്റ്റ് എടുത്തിരുന്നു. ഏഴാം മാസത്തിൽ പ്രസവത്തിനായി വിളിച്ച് കൊണ്ട് വരുന്ന ചടങ്ങുണ്ട്. അതുകഴിഞ്ഞ് എന്തോ ആവശ്യത്തിന് എറണാകുളത്ത് അശ്വിന്റെ വീട്ടിലേക്ക് പോവേണ്ടി വന്നു. തിരികെ വന്ന് കിടന്നുറങ്ങിയെങ്കിലും വെളുപ്പിന് വയറ് വേദന വന്നു. ഫോൾസ് പെയിൻ ആണെന്ന് ആദ്യം കരുതി. ഏഴാം മാസത്തിൽ എന്ത് പ്രസവവേദന വരാനാണ്. അപ്പുവിനെ വിളിച്ച് ഉണർത്തി കാര്യം പറഞ്ഞു. ഗൂഗിളിലും വെറുതെ തപ്പി. വേദന കൂടുന്നതിന് അനുസരിച്ച് എന്റെ തല മുന്നോട്ട് കുനിഞ്ഞ് പോകുന്നുണ്ടായിരുന്നു. ഇതോടെ കുടുംബഡോക്ടറായ ബെറ്റിയെ മമ്മി വിളിച്ചു. പെട്ടെന്ന് ആശുപത്രിയിലേക്ക് വരാനാണ് ഡോക്ടർ പറഞ്ഞത്. അവിടെ എ16728-2ത്തി പരിശോധിച്ചപ്പോൾ കുഞ്ഞ് പുറത്തേക്ക് വരാനുള്ള ഒരുക്കത്തിലാണെന്ന് പറഞ്ഞു. ഉടൻ തന്നെ പ്രസവം നടക്കുമത്രേ

ഏഴാം മാസത്തിൽ ഉണ്ടാവുന്ന കുഞ്ഞിന് തനിയെ ശ്വസിക്കാൻ ഒന്നും പറ്റില്ല. അപ്പോൾ നിയോനേറ്റൽ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വരും. ആ ആശുപത്രിയിൽ അതിനുള്ള സൗകാര്യമില്ല. ഒന്നുകിൽ അവിടെ പ്രസവിച്ച് എൻഐസിയു ഉള്ള ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റണം. അല്ലെങ്കിൽ അവിടേക്ക് പോയിട്ട് പ്രസവിക്കണം. അങ്ങനെ ആശുപത്രിയിലേക്ക് പോയി പ്രസവിക്കാൻ തീരുമാനിച്ചു. ഷൂട്ടിങ്ങിന് പോലും ആംബുലൻസിൽ കയറിയിട്ടില്ലാത്ത തന്നെ കിടത്തി കൊണ്ട് പോവേണ്ടി വന്നു. വഴിയിൽ വെച്ച് പ്രസവം നടന്നാലോ എന്ന് കരുതി ഡോക്ടറും നേഴ്‌സും കൂടെ വന്നിരുന്നു. പത്ത് മിനുറ്റ് കൊണ്ട് ആശുപത്രിയിലെത്തി. പതിനഞ്ച് മിനുറ്റിൽ പ്രസവവും നടന്നു. അങ്ങനെ ജൂലൈയിൽ ഡേറ്റ് പറഞ്ഞിരുന്ന ലൂക്ക മേയ് മാസം നാലിന് എത്തി

Related posts