അതില്‍ നിന്നും മിയ എന്ന പേര് കണ്ടെത്തിയത് അദ്ദേഹമാണ്: മിയ ജോർജ് മനസ്സ് തുറക്കുന്നു!

മിയ ജോര്‍ജ് മലയാളികൾക്ക് പ്രിയങ്കരിയാണ്. താരം അഭിനയജീവിതത്തിന് തുടക്കമിട്ടത് സീരിയലുകളിലൂടെയാണ്. തുടർന്ന് താരം ബിഗ് സ്‌ക്രീനിൽ തിളങ്ങുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം മലയാളത്തിലും തമിഴിലും തെലുങ്കിലും നായികയായി തിളങ്ങിയിട്ടുണ്ട്. മിയ അഭിനയ രംഗത്ത് അരങ്ങേറുന്നത് അല്‍ഫോണ്‍സാമ്മ എന്ന പരമ്പരയിലൂടെയാണ്. പിന്നീട് താരം സിനിമയില്‍ നായികയായി. മിയ സോഷ്യല്‍ മീഡിയയിൽ വളരെ സജീവമാണ്.

ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പും മിയയുമായുള്ള വിവാഹം ലോക്ക് ഡൗണ്‍ സമയത്താണ് നടന്നത്. ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. അടുത്തിടെയാണ് നടി കുഞ്ഞിന് ജന്മം നല്‍കിയത്. താരം സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ സിനിമയില്‍ എത്തിയ തന്റെ യഥാര്‍ത്ഥ പേര് മാറ്റി മിയ എന്നാക്കിയത് ബിജു മേനോന്‍ ആണെന്ന് പറയുകയാണ് നടി. നിമ്മി ജോര്‍ജ്ജ് എന്ന പേരിനു പകരമാണ് അധികം ആര്‍ക്കും ഇല്ലാത്ത വ്യത്യസ്തമായ നാമം ബിജു മേനോന്‍ തനിക്ക് നല്‍കിയതെന്ന് തന്റെ പേരിന്റെ രഹസ്യം വെളിപ്പെടുത്തി കൊണ്ട് മിയ പറയുന്നു.

നിമ്മി ജോര്‍ജ്ജ് എന്ന എന്റെ ഒര്‍ജിനല്‍ പേര് മാറ്റി മിയ ജോര്‍ജ്ജ് എന്നാക്കിയത് ബിജു ചേട്ടനാണ്. ചേട്ടായീസ് എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് സിനിമയ്ക്ക് വേണ്ടി പേര് മാറ്റിയത്. ഒരു ലിസ്റ്റ് പേര് സച്ചിയേട്ടന്‍ തയ്യാറാക്കിയിരുന്നു. അതില്‍ നിന്ന് മിയ എന്ന പേര് കണ്ടെത്തിയത് ബിജു ചേട്ടനാണ്. പേര് സെലക്ട് ചെയ്യുമ്പോള്‍ ഞാന്‍ അവിടെയില്ലായിരുന്നു. ബിജു ചേട്ടനാണ് എന്റെ പേരിന്റെ ഉടമയെന്ന് പിന്നെയാണ് ഞാന്‍ അറിയുന്നത്. എന്നോട് അഭിപ്രായം ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള എന്ത് പേരും ഇട്ടോളൂ, ഞാന്‍ അത് സ്വീകരിക്കാന്‍ എന്നാണ് പറഞ്ഞത്. ചേട്ടായീസ് എന്റെ ആദ്യ സിനിമയായിരുന്നു. മിയ എന്ന പേര് വളരെ വ്യത്യസ്തമായതിനാല്‍ ആ സിനിമയിലൂടെ ഞാന്‍ അങ്ങനെ അറിയപ്പെട്ടു എന്നും മിയ പറയുന്നു.

Related posts