മിയ ജോർജ് മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ്. ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചുകൊണ്ടാണ് താരം തന്റെ കരിയറിന് തുടക്കം കുറിച്ചത്. ഇതിനോടകം നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ മിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയിൽ ചെറിയ റോളുകളിൽ തുടങ്ങിയ താരം ചേട്ടായീസ് എന്ന ചിത്രത്തിലാണ് ആദ്യമായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തായിരുന്നു മിയയുടെ വിവാഹം.
ബിസിനസുകാരനായ അശ്വിൻ ഫിലിപ്പാണ് മിയയുടെ ഭർത്താവ്. ഇരുവർക്കും ഒരു മകൻ ഉണ്ട്. ലൂക്ക എന്നാണ് മകന് ഇരുവരും പേര് നൽകിയിരിക്കുന്നത്.ഇപ്പോൾ മകൻ ലൂക്കയ്ക്കൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മിയ ജോർജ്. മകനൊപ്പമുള്ള സന്തോഷനിമിഷങ്ങളുടെ ക്യൂട്ട് ചിത്രങ്ങൾക്കൊപ്പം ഹൃദമായൊരു കുറിപ്പും താരം പങ്കുവച്ചു.
നിന്റെ സന്തോഷവും നിരുപാധികമായ സ്നേഹവും മാത്രമാണ് എനിക്ക് വേണ്ടത്. നിന്റെ ജിവിതത്തിന്റെ തൂണുകളാകുമെന്ന് ഞങ്ങളുടെ വാഗ്ദാനവും. ലവ് യു ലൂക്കാ മൈ സൺ എന്നാണ് മിയ കുറിച്ചത്. ലൂക്കയ്ക്ക് ഒപ്പമുള്ള ഫോട്ടോകളും വിഡിയോകളും മിയ സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസ് ആണ് മിയ നായികയായി ഏറ്റവും ഒടുവിൽ തിയറ്ററിൽ റിലീസായ സിനിമ. വിക്രം നായകനാകുന്ന കോബ്ര ദി റോഡ് തുടങ്ങിയ ചിത്രങ്ങളാണ് ഇനി താരത്തിന്റേതായി പുറത്ത് വരാനുള്ള ചിത്രങ്ങൾ.