മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധേയമായ പ്രോഗ്രാമായിരുന്നു കോമഡി ഉത്സവം. കഴിവുകൾ ഉള്ളവരെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുന്ന ഈ പ്രോഗ്രാം ഒരു വൻ വിജയമായിരുന്നു. കോവിഡ് 19, ലോക്ക്ഡൗണ്‍ പ്രതിസന്ധികളെ തുടര്‍ന്നാണ് കോമഡി ഉത്സവം ഒന്നാം സീസൺ അവസാനിപ്പിച്ചത്. പരിപാടിയുടെ അവതാരകനായി എത്തിയ മിഥുന്‍ രമേശും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇപ്പോള്‍ വീണ്ടും കോമഡി ഉത്സവം രണ്ടാം സീസണിന് അണിയറക്കാര്‍ തുടക്കമിട്ടിരിക്കുകയാണ്. എന്നാല്‍ പുതിയ സീസണില്‍ മിഥുന് പകരം രചന നാരായണന്‍ കുട്ടിയണ് പരിപാടിയുടെ അവതാരകയായി എത്തിയത്.
കോമഡി ഉത്സവം തിരിച്ചുവരുന്നുവെന്ന് അറിയിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നുവെങ്കിലും മിഥുന്‍ രമേശ് ഇല്ലെന്ന് അറിഞ്ഞതോടെ ചിലരൊക്കെ നിരാശയിലുമായി. പലരും മിഥുന്‍ രമേശിനെ ഷോയുടെ ഭാഗമാക്കാതിരുന്നതിനെതിരേയും രംഗത്തെത്തിയിരുന്നു. മിഥുനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ചിലര്‍ മിഥുന് സന്ദേശങ്ങളയച്ചും പിന്മാറ്റത്തെ കുറിച്ച് ചോദിച്ചിരുന്നു. ഒടുവില്‍ പരിപാടിയില്‍ നിന്നും പിന്മാറാനുള്ള കാരണം വ്യക്തമാക്കി മിഥുന്‍ തന്നെ രംഗത്തെത്തി.
തന്റെ പിന്മാറ്റത്തിന് പിന്നില്‍ ഫ്‌ലവേഴ്‌സല്ലെന്നും ടൈമിങിന്റെ പ്രശ്‌നം മൂലം സംഭവിച്ചുപോയതാണെന്നുമാണ് മിഥുന്‍ പറഞ്ഞത്. ‘എല്ലാവര്‍ക്കും നമസ്‌കാരം, പലരും എന്നോട് കോമഡി ഉത്സവത്തില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് ചോദിച്ചിരുന്നു. ഫ്‌ലവേഴ്‌സിന്റെ തെറ്റുകൊണ്ടല്ല ഞാന്‍ രണ്ടാം സീസണില്‍ അവതാരകനായി എത്താത്തത്. എന്നെ ആദ്യം സമീപിച്ചത് മഴവില്‍ മനോരമയായിരുന്നു. അന്ന് കോമഡി ഉത്സവം അണിയറപ്രവര്‍ത്തകര്‍ ഷോയുടെ രണ്ടാം സീസണിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടായിരുന്നില്ല. അതിനാല്‍ ഞാന്‍ സൂപ്പര്‍ ഫോര്‍ ടീമുമായി കരാര്‍ ഒപ്പിട്ടു. കരാര്‍ ഒപ്പിട്ട ശേഷമാണ് കോമഡി ഉത്സവം വീണ്ടും ആരംഭിക്കാന്‍ പോകുകയാണെന്ന് അറിയിച്ച് ശ്രീകണ്ഠന്‍ നായര്‍ സര്‍ അടക്കമുള്ളവര്‍ എന്നെ ബന്ധപ്പെട്ടത്. കരാര്‍ ഒപ്പിട്ട് പോയിരുന്നു. ഇനി പിന്മാറുന്നത് മാന്യതയല്ലെന്ന് തോന്നി. കോമഡി ഉത്സവത്തിന്റെ രണ്ടാം സീസണിന്റെ ഭാഗാമാകാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ട്. പക്ഷെ മഴവില്‍ മനോരമയിലെ സൂപ്പര്‍ ഫോര്‍ ടീം അടിപൊളിയാണ് ഞാന്‍ ഏറെ എഞ്ചോയ് ചെയ്താണ് ആ പരിപാടി അവതരിപ്പിക്കുന്നത്. ടൈമിങില്‍ വന്ന പ്രശ്‌നം കൊണ്ട് തോമഡി ഉത്സവത്തിന്റെ ഭാ?ഗമാകാന്‍ സാധിക്കാതെ പോയതാണ്’ മിഥുന്‍ പറഞ്ഞു.