വയർ അകത്തേക്ക് പിടിച്ചേക്കണം. അല്ലെങ്കിൽ മണ്ടന്മാർ വന്നു നമ്മുടെ തടിയെ പറ്റി മാത്രം കമന്റ് ചെയ്യും! വൈറലായി മിഥുന്റെ വാക്കുകൾ!

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മിഥുൻ രമേശ്. അവതാരകനായും നടനായും റേഡിയോ ജോക്കിയായും മിഥുൻ മലയാളികൾക്ക് ഇന്ന് സുപരിചിതനാണ്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനിൽ എത്തുന്നത്. എന്നാൽ സ്വതസിദ്ധമായ അവതരണ ശൈലിയിലൂടെ ചുരുങ്ങിയ സമയം കൊണ്ടാണ് നടൻ എന്നതിലുപരി അദ്ദേഹം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. റേഡിയോ അവതാരകൻ എന്ന നിലയിൽ ഒരു വേൾഡ് റെക്കോർഡ് തന്നെ താരത്തിന്റെ പേരിൽ ഉണ്ട്. താരം മാത്രമല്ല അദ്ദേഹത്തിൻറെ കുടുംബവും പ്രേക്ഷകർക്ക് പരിചതമായ മുഖങ്ങൾ തന്നെയാണ്.

ദുബായ്‌യിൽ തുടങ്ങാൻ പോകുന്ന എഫ്‌എം സ്റ്റേഷനിലേക്ക് ലിറ്റിൽ മാസ്റ്റേഴ്സ് എന്ന ഷോ കണ്ടിട്ടാണ് റേഡിയോ ജോക്കിയായി ഇന്റർവ്യൂവിന് വിളിക്കുന്നതെന്നും അങ്ങനെയാണ് റേഡിയോ ജോക്കിയായതെന്നും മിഥുൻ പറഞ്ഞിട്ടുണ്ട്. അവതാരകനായി എത്തുമ്പോൾ മലയാളം തന്നെ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് തോന്നാറുണ്ടെന്നും മിഥുൻ‌ പറഞ്ഞിട്ടുണ്ട്.

ഏറെ ചർച്ചയാകുന്നത് താരം പങ്കുവച്ച പുതിയ ചിത്രമാണ്. തടിയുള്ള എല്ലാവരുടെയും ശ്രദ്ധയ്ക്ക് വയർ അകത്തേക്ക് പിടിച്ചേക്കണം. എല്ലാ ഓണചിത്രങ്ങളിലും അല്ലെങ്കിൽ മണ്ടന്മാർ വന്നു അവിടെയും നമ്മുടെ തടിയെ പറ്റി മാത്രം കമന്റ് ചെയ്യും. ക്ഷീരമുള്ളോര് അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം. സമ്പത്സമൃദ്ധിയുള്ള ഓണാശംസകൾ എന്നാണ് താരം ഈ ചിത്രത്തിന് ക്യാപ്ഷൻ ആയി നൽകിയിട്ടുള്ളത്.

Related posts