”മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സ്വന്തം ശരീരവും വ്യക്തിത്വവും അടിയറവ് വെക്കാന്‍ തയ്യാറാവാത്തതുകൊണ്ടാണ് അവസരങ്ങള്‍ നഷ്ടമായത്”: മിത്രാ കുര്യന്‍

BY AISWARYA

മലയാളസിനിമയില്‍ കുറെയേറെ വേഷങ്ങള്‍ ചെയ്തിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ നടിയാണ് മിത്രാ കുര്യന്‍. ബോഡി ഗാര്‍ഡ് എന്ന ചിത്രത്തില്‍ നയന്‍താരയോടപ്പം മുഴുനീള കഥാപാത്രമായിട്ടെത്തിയ മിത്രയെ പിന്നീട് എവിടെയും കണ്ടിട്ടില്ല. ഇപ്പോള്‍ സിനിമയിലെ തന്റെ അവസരങ്ങള്‍ നഷ്ടപ്പെട്ടു എന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. ഒരുഅഭിമുഖത്തിലാണ് മിത്ര ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമാ മേഖലയെന്നാല്‍ അഡ്ജസ്റ്റ്‌മെന്റുകളുടെ ലോകമാണെന്ന് ഇതിനു മുമ്പും പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. പലരുടെയും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു മുന്നിലും പലതിനും വഴങ്ങേണ്ടിയും വരും. അതിനാല്‍ തന്നെ ധാരാളം സ്ത്രീകളാണ് ഷൂഷണം ചെയ്യപ്പെടുന്നത്.
ഒരുപരിധി വരെ അത് തന്നെയാണ് തനിക്ക് അവസരങ്ങള്‍ കുറയാന്‍ കാരണം. പലപ്പോഴും അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്യേണ്ടിവരും. എന്നാല്‍ താന്‍ അതിന് ആഗ്രഹിച്ചിരുന്നില്ല. മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സ്വന്തം ശരീരവും വ്യക്തിത്വവും അടിയറവുവെയ്ക്കാന്‍ തയ്യാറാകാതെയിരുന്നതോടെയാണ് അവസരങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങിയത്.

Related posts