അയമോദകം അമിതവണ്ണം കുറയ്ക്കാൻ സഹായകമാകും!

Med

അയമോദകത്തിൽ  ആരോഗ്യപരമായ  ധാരാളം ഗുണങ്ങളുണ്ട്.  ദഹനക്കേട്, ഗ്യാസ്ട്രബിള്‍, പ്രമേഹം തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പ്രതിവിധിയാണ് അയമോദകം പ്രസവ ശേഷമുള്ള ചികിത്സയില്‍ ഏറ്റവും പ്രധാനമായി ഉള്‍പ്പെടുന്ന ഒന്നാണ് അയമോദകം. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും അയമോദകം ഏറെ നല്ലതാണ്. ആയുര്‍വ്വേദ വിധിപ്രകാരം അഷ്ടചൂര്‍ണത്തിലെ പ്രധാനപ്പെട്ട ഒരു കൂട്ടാണ് അയമോദകം. മിക്ക ആയുര്‍ വേദ മരുന്നുകളുടെ കൂട്ടുകളിലും അയമോദകം പ്രധാന ഘടകമാണ്. അമിതവണ്ണം കുറയ്ക്കാന്‍ വളരെ ഉത്തമമാണിത്. ഒരു പിടി അയമോദകം ഒരു നാരങ്ങ, ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന കഷായം കഴിച്ചാല്‍ ശരീര ഭാരം കുറയ്ക്കാന്‍ സാധിയ്ക്കും.

A
A

അയമോദകം നല്ല പോലെ പൊടിച്ച്‌ നാരങ്ങാ നീരു ചേര്‍ത്ത് വെള്ളത്തില്‍ ലയിപ്പിച്ചു വെറും വയറ്റില്‍ രാവിലെ തന്നെ കഴിയ്ക്കുക, ഇത് ശരീരത്തിലെ അമിത കലോറി കുറയ്ക്കുന്നു. കൂടാതെ ഏറ്റവും മികച്ച പ്രകൃതിദത്ത ആന്റി ഓക്സിഡന്റുകളാല്‍ സമ്ബുഷ്ടമാണ് അയമോദകം. ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നത് വഴി ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ എളുപ്പമാക്കി മാറ്റുന്നു. ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അയമോദകത്തിന്റെ പങ്ക് വളരെ വലുതാണ്.

Mint..
Mint..

യൂറിനറി ഇന്‍ഫെക്ഷനുളള നല്ലൊരു പരിഹാരമാണ് അയമോദകം. മൂത്രാശയ സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും അയമോദകത്തിന്റെ ഉപയോഗം പരിഹാരം നല്‍കും. ആര്‍ത്രൈറ്റിസിന് പരിഹാരം കാണാനും അയമോദകം ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു. ശ്വാസനാളത്തിന്റെ വികാസത്തിനായും അയമോദകം ഉപയോഗിക്കുന്നു. കൂടാതെ വാത-കഫ രോഗങ്ങള്‍ക്കും ഇത് ഏറെ ഗുണപ്രദമാണ്. അയമോദകം തിളപ്പിച്ച വെള്ളം കുടിക്കുന്നതും അയമോദകം ചേര്‍ത്ത മരുന്നിന്റെ കൂട്ട് തയ്യാറാക്കി കഴിക്കുന്നതും ആരോഗ്യത്തിന് വളരെ നല്ലതാണ്.

Related posts