കുടുംബബന്ധങ്ങളിൽ ഉണ്ടാക്കുന്ന ചെറിയ പൊരുത്തക്കേടുകള്‍ വലിയ വ്യക്തി വൈകല്യമുള്ള തലമുറയെ സൃഷ്ടിക്കും, കേരള വനിതാ കമ്മീഷന്‍

Family-Life

കുടുംബബന്ധങ്ങളിൽ  ഉണ്ടാകുന്ന നിസ്സാര പ്രശ്നങ്ങൾ വളരെ പെട്ടെന്ന് സങ്കീര്‍ണമാകുകയും പിന്നീട് തകര്‍ന്നു പോകുകയും ചെയ്യുന്ന കുടുംബ ബന്ധങ്ങള്‍ മൂലം സമൂഹത്തിനു ലഭിക്കുക വ്യക്തി വൈകല്യമുള്ള തലമുറയെയായിരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. പരിഹരിക്കപ്പെടാവുന്ന പല പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന രീതി മൂലമാണ് കുടുംബബന്ധങ്ങളുടെ തകര്‍ച്ചയിലേക്ക് എത്തുന്നത്. കുടുംബങ്ങള്‍ തകരുന്നത് മൂലം നിരാലംബംരായി മാറുന്നത് ആ കുടുംബത്തിലെ കുട്ടികളാണെന്ന് ആലപ്പുഴയില്‍ നടന്ന കമ്മീഷന്‍ അദാലത്തില്‍ പങ്കെടുത്തു കൊണ്ട് കമ്മീഷന്‍ അംഗങ്ങള്‍ വിലയിരുത്തി.

Womans..
Womans..

കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതലും അദാലത്തില്‍ കമ്മീഷന് മുന്‍പാകെ എത്തിയത്. മാതാപിതാക്കളുടെ അനവസരത്തിലുള്ള ഇടപെടല്‍ അടക്കമുള്ള പ്രശ്നങ്ങള്‍ പലപ്പോഴും യുവതലമുറയിലെ കുടുംബ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നുണ്ടെന്നു പരാതികള്‍ പരിഗണിച്ചുകൊണ്ട് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. കുടുംബ പ്രശ്നങള്‍ കൂടാതെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍, തിരഞ്ഞെടുപ്പ് രംഗത്ത് ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളിലൂടെ അടക്കം സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ തുടങ്ങിയവയാണ് പരാതികളായി എത്തിയവയില്‍ ഏറെയും.

header
header

28 വര്‍ഷം ശേഷമുണ്ടായ അഭയ കേസ് വിധിയില്‍, അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീ സമൂഹത്തിനായി നിലകൊണ്ട സാക്ഷികളോട് സമൂഹം കടപ്പെട്ടിരിക്കുകയാണെന്ന് കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു. പ്രശസ്ത സാഹിത്യകാരി സുഗതകുമാരിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് അദാലത്തു അവസാനിച്ചത്.ആകെ 76 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 18 എണ്ണം തീര്‍പ്പാക്കാനായി. 12 പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായും, 3 എണ്ണം കൗണ്‍സിലിംഗിനും അയച്ചിട്ടുണ്ട്. ബാക്കിയുള്ള 43 പരാതികള്‍ ജനുവരി 18,19 തീയതികളില്‍ ജില്ലയില്‍ നടത്തുന്ന അദാലത്തില്‍ കമ്മീഷന്‍ പരിഗണിക്കും. വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ :എം. എസ് താര, ഷിജി ശിവജി എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

Related posts