മിന്നല്‍ മുരളിയായി കല്ല്യാണചെക്കനെത്തി, പാടവരമ്പത്തെ പോസ്റ്റ് വെഡിംങ് ഫോട്ടോഷൂട്ട് വൈറലാവുന്നു

BY AISWARYA

ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളി റിലീസായി മാസം ഒന്ന് പിന്നിട്ടെങ്കിലും മിന്നല്‍ മുരളി ട്രെന്‍ഡിങ് ഇനിയും കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ മിന്നല്‍ മുരളിയുടെ വേഷമിട്ടെത്തിയ കല്ല്യാണചെക്കനാണ് സോഷ്യല്‍ മീഡിയയിലെങ്ങും. കോട്ടയം സ്വദേശിയായ അമല്‍ രവീന്ദ്രനാണ് പോസ്റ്റ് വെഡിംങ് ഫോട്ടോഷൂട്ടില്‍ മിന്നല്‍ മുരളിയായെത്തിയത്.

https://www.instagram.com/reel/CZI3jIqK0rU/?utm_source=ig_web_copy_link

പാടവരമ്പത്ത് വരനും വധുവും മാലയിടുന്നതും പിന്നാലെ കൈപ്പിടിച്ച് ഓടുന്നതും വീഡിയോ വൈറലാക്കി. വീഡിയോ വൈറലായതോടെ മിന്നല്‍ മുരളി ഫാന്‍സ് നടന്‍ ടൊവിനോയെ പോസ്റ്റ് ടാഗ് ചെയ്തു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ടൊവിനോ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍മീഡിയ പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

 

 

 

 

 

Related posts