ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടോവിനോ തോമസ് നായകനായി എത്തുന്ന സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. ചിത്രം കേരളത്തിന് പുറത്തേക്കും വലിയ വിജയമായിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും മിന്നല്‍ മുരളി റിലീസ് ചെയ്തിരുന്നു. നെറ്റ്ഫ്ളിക്സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്.
ഇപ്പോഴിതാ ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ ഇടംനേടി മിന്നല്‍ മുരളി. ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദേശിച്ച അഞ്ച് അന്തര്‍ദേശീയ സിനിമകളുടെ പട്ടികയിലാണ് മിന്നല് മുരളി ഇടംപിടിച്ചിരിക്കുന്നത്. ബേസില്‍ ജോസഫാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കുടിയേറ്റക്കാരുടെ കഥ പറയുന്ന ബള്‍ഗേറിയന്‍ കുടംബചിത്രത്തിനും മെക്‌സിക്കന്‍ ത്രില്ലര്‍ ചിത്രത്തിനുമൊപ്പമാണ് സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ചിത്രമായി മിന്നല്‍ മുരളിയും എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ആഗോള തലത്തില്‍ മിന്നല്‍ മുരളി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സ്പാനീഷ് ലീഗായ ലാ ലീഗയുടെ ഫേസ്ബുക്ക് പേജില്‍ മിന്നല്‍ മുരളിയുടെ സ്ഥാനത്ത് സെവിയ്യയുടെ താരം റാഫാ മിറിന്റെ ചിത്രം വെച്ചുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് മുന്‍പ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒഫീഷ്യല്‍പേജിലും മിന്നല്‍മുരളി എത്തിയിരുന്നു. മാഞ്ചസ്റ്റര്‍ താരം മഹ്‌റസിന്റെ ചിത്രം പങ്കുവെച്ച് ‘ഞങ്ങളുടെ സൂപ്പര്‍ഹീറോ മഹ്‌റസ് മുരളി’ എന്ന അടിക്കുറിപ്പായിരുന്നു നല്‍കിയത്.
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി കേരളത്തിന് പുറത്തേക്കും വലിയ വിജയമായിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും മിന്നല്‍ മുരളി റിലീസ് ചെയ്തിരുന്നു. ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം. റിലീസിന് പിന്നാലെ സിനിമയെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയക്കകത്തും പുറത്തും. വില്ലനായി അഭിനയിച്ച ഗുരു സോമസുന്ദരത്തിന്റെ കഥാപാത്രമാണ് ഏറെ ചര്‍ച്ചയായത്.