ഒരിക്കല്‍ ഒരു നല്ല കഥാപാത്രം എനിക്ക് വരും എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. പക്ഷെ! പ്രേക്ഷകരുടെ പ്രിയപ്പെട്ട ഉഷ പറയുന്നു!

മലയാള സിനിമയുടെ സൂപ്പർ ഹീറോ മിന്നല്‍ മുരളി ലോകത്ത് ആകമാനമുള്ള പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിൽ തന്നെ ട്രെൻഡിങ്ങിൽ ആണ് ചിത്രം ഇപ്പോൾ. സിനിമ ഹിറ്റായതോടെ കഥാപാത്രങ്ങളും ഹിറ്റായിരിക്കുകയാണ്. ചിത്രത്തിലെ ഷിബുവും ബ്രൂസിലി ബിജിയും ജോസ്‌മോനും ഉഷയുമൊക്കെ ഏറെശ്രദ്ധിക്കപ്പെട്ടു എന്ന് തന്നെ പറയാം. കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട ഷെല്ലിയാണ് ഉഷ എന്ന കഥാപാത്രമായി എത്തിയത്. താരം ഈ ചിത്രത്തിന് മുൻപും സിനിമയിലും സജീവമായിരുന്നു. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്നത് മിന്നല്‍ മുരളിയിലൂടെയാണ്. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് താരം.

shelly kishore: A line of control should be observed on portraying domestic  abuse on TV, says Sthreepadham actress Shelly Kishore - Times of India

ഷെല്ലിയുടെ വാക്കുകള്‍ ഇങ്ങനെ, മിന്നല്‍ മുരളിയ്ക്ക് ശേഷം എന്റെ ഫോണിന് റസ്റ്റ് ഇല്ല. ഒട്ടും പ്രതീക്ഷിക്കാത്തവര്‍ പോലും വിളിച്ചു. അക്കൂട്ടത്തില്‍ ഞാന്‍ എന്റെ ഏറ്റവും വലിയ ജന്മശത്രുക്കള്‍ എന്ന് കരുതിയവര്‍ പോലുമുണ്ട്. ഇത്രയും വലിയ റീച്ച്, ലോകം മുഴുവന്‍ സംസാരിക്കുന്ന നിലയിലേക്ക് സിനിമ എത്തും എന്ന് ഒരിക്കലും കരുതിയിട്ടില്ല. ഞാന്‍ ഇപ്പോഴും ആ മിന്നല്‍ അടിച്ച ഷോക്കില്‍ തന്നെയാണ്. എന്താണ് സംഭവിയ്ക്കുന്നത് എന്ന് അറിയില്ല. പുകമയമാണ് എല്ലാം. തീര്‍ച്ചയായും ബേസില്‍ ജോസഫും ടീമും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ആ കഷ്ടപ്പാടിന്റെ വിജയമാണ് ഇത്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഗുരു സോമസുന്ദരവുമായുള്ള അഭിനയവും രസകരമായിരുന്നു. തങ്കമീന്‍കള്‍ എന്ന തമിഴ് ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചിരുന്നു. സെറ്റില്‍ എന്നെ കണ്ടപ്പോള്‍ അദ്ദേഹം തിരിച്ചറിഞ്ഞു. എനിക്ക് അത് വലിയ കാര്യമായിരുന്നു. വളറെ ഡെഡിക്കേറ്റഡ് ആയിട്ടുള്ള നടനാണ് ഗുരു സോമസുന്ദരം. ഇപ്പോള്‍ കിട്ടുന്ന ഈ അംഗീകാരത്തിന് എന്തുകൊണ്ടും അദ്ദേഹം അര്‍ഹനാണ്. മിന്നല്‍ മുരളിയിലെ ആ ഇമോഷണല്‍ രംഗത്ത് എന്റെ കണ്ണ് നിറഞ്ഞത് സ്വാഭാവികമായി വന്നതാണ്. ഗ്ലിസറിനല്ല. എന്റെ നൂറ് ശതമാനം എന്ന നിലയിലാണ് ആ രംഗം ചെയ്തത്. പക്ഷെ ഇപ്പോള്‍ കാണുമ്പോള്‍ കുറച്ചു കൂടെ നന്നാക്കാം എന്ന് തോന്നുന്നുണ്ട്. ഒരു മാജിക് പോലെ വന്നതാണ് ആ രംഗം. ഗുരു സര്‍ ചെയ്യുന്നതിനോട് റിയാക്ട് ചെയ്യുകയായിരുന്നു ഞാനും.

Minnal Murali (2021)

സിനിമയില്‍ ഇത്തരമൊരു ബ്രേക്ക് കിട്ടാന്‍ വേണ്ടി പതിനഞ്ച് വര്‍ഷങ്ങളാണ് കാത്തിരുന്നത്. കേരള കഫെ, അകം, ഈടെ, തങ്ക മീന്‍കള്‍ തുടങ്ങിയ സിനിമകള്‍ എല്ലാം വളരെ വലിയ ക്രൂവിനൊപ്പം ചെയ്ത മികച്ച സിനിമകളാണ്. എന്നിട്ടും എന്തുകൊണ്ട് തനിയ്ക്കൊരു റെക്കഗനേഷന്‍ കിട്ടുന്നില്ല എന്ന് ഓരോ സിനിമ കഴിയുമ്പോഴും ഞാന്‍ ചിന്തിയ്ക്കാറുണ്ട്. ഒരിക്കല്‍ ഒരു നല്ല കഥാപാത്രം എനിക്ക് വരും എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. പക്ഷെ പിന്നീട് എനിക്ക് അതിനുള്ള കഴിവ് ഇല്ലാത്തത് കൊണ്ടോ, എനിക്ക് എന്നെ മാര്‍ക്കറ്റ് ചെയ്യാന്‍ അറിയാത്തത് കൊണ്ടോ ആവും എന്ന് കരുതി. ചില സിനിമകള്‍ എനിക്ക് വന്നിരുന്നു. എന്നാല്‍ സെറ്റില്‍ എത്തുമ്പോള്‍ ആ റോള്‍ ഇല്ല, വളരെ വേദനിപ്പിച്ച് വിട്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഇനി ഈ മേഖലയിലേക്ക് വരുന്നേയില്ല എന്ന് പോലും ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷെ കലയ്ക്ക് ഒരു സത്യമുണ്ട്. അത് എത്ര അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ഒരിക്കല്‍ പുറത്ത് വരും. എന്ന് കരുതി എനിക്ക് ഇപ്പോള്‍ വന്‍ സിനിമകള്‍ വരുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. എന്നാല്‍ എന്താണോ ഇപ്പോള്‍ നടക്കുന്നത് അതില്‍ ഞാന്‍ ഹാപ്പിയാണ്

Related posts