എംഎം മണി കേരളത്തിലെ പിണറായി സർക്കാരിന്റെ മന്ത്രിസഭയിലെ കരുത്തനായ മന്ത്രിയാണ്. കേരളം വിദ്യുത്ച്ഛക്തിയുടെ കാര്യത്തിൽ വൻ കുതിച്ചു കയറ്റമാണ് അദ്ദേഹം വൈദ്യുതി മന്ത്രിയായി ചുമതലയേറ്റശേഷം നടത്തിയത്. കേരളത്തിൽ കഴിഞ്ഞ 5 വർഷത്തിൽ പവർകട്ടോ ലോഡ് ഷെഡ്ഡിങോ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ മന്ത്രി എംഎം മണി മലയാള സിനിമാതാരങ്ങളിൽ തനിക്ക് ഇഷ്ടമുള്ള താരം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹം തന്റെ ഇഷ്ടനടനെ വെളിപ്പെടുത്തിയത് ഒരു വാർത്താ അഭിമുഖത്തിൽ സംസാരിക്കുമ്പോൾ ആയരുന്നു.
സിനിമാതാരങ്ങളിൽ തനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ ആണ് എന്ന് മന്ത്രി പറഞ്ഞു. എന്നാൽ സിനിമ കാണാനായി പോകാൻ കോവിഡ് കാലമായതിന് ശേഷം കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എനിക്ക് എല്ലാ നടീനടന്മാരെയും ഇഷ്ടമാണ്. പക്ഷെ മമ്മൂട്ടിയെ ആണ് വ്യക്തിപരമായി ഇഷ്ടം. അത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ്. കെ ആർ വിജയയെ ആയിരുന്നു നടിമാരിൽ ഇഷ്ടം എന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടിയാണ് താൻ ഇനിയും മന്ത്രിയാകുന്നതിനെക്കുറിച്ച് തീരുമാനിക്കേണ്ടത്. ഇനി ഇപ്പോൾ എന്തെങ്കിലും ആഗ്രഹിച്ചാൽ നിങ്ങൾ നാളെ വേറെ വേല വെച്ചേക്കാമെന്നും മന്ത്രി അഭിമുഖത്തിൽ പറഞ്ഞു. എന്തും പറയുന്ന ആളല്ല മുഖ്യമന്ത്രി പിണറായി വിജയൻ എന്നും അദ്ദേഹം പറയേണ്ട കാര്യങ്ങൾ മാത്രമേ പറയുകയുള്ളു എന്നും മന്ത്രി വ്യക്തമാക്കി.