ഉമ്മ കൊടുക്കാൻ ഇവനാര് ഉമ്മച്ചനോ! വൈറലായി ജിഷിന്റെ പോസ്റ്റ്!

മിനിസ്ക്രീൻ ‌സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ്‌ ജിഷിൻ മോഹൻ.ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ താരം പ്രധാന വേഷത്തിൽ എത്തിയിരുന്നു. സിനിമ സീരയൽ താരം വരദയാണ് ജിഷിന്റെ ഭാര്യ. അമല എന്ന സൂപ്പർഹിറ്റ് സീരിയലിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ് വരദയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത്. മലയാള സിനിമാ ലോകത്ത് നായികയായിട്ടാണ് വരദ എത്തിയതെങ്കിലും മിനിസ്ക്രീൻ സീരിയൽ മേഖലയാണ് താരത്തിന് പ്രശസ്തി നൽകിയത്. വരദയും ജിഷിനും ഒരുമിച്ചാണ് അമലയിൽ അഭിനയിച്ചത്. അവിടെ നിന്നാണ് ഇരുവരുടെയും പ്രണയത്തിന് തുടക്കവും.

വരദയും അഭിനയത്തിൽ സജീവമാണ്. ഇരുവർക്കും ഒരു മകനുമുണ്ട്. സോഷ്യൽ മീഡിയകളിൽ സജീവമാണ് ജിഷിൻ. കഴിഞ്ഞ ദിവസം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ജിഷിനും ഭാര്യയും എത്തിയിരുന്നു. നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന ഷോ യിലേക്ക് ദമ്പതിമാർ ഒരുമിച്ചാണ് എത്തിയത്. ശേഷം നടന്നതൊക്കെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. ജിഷിന്‍ മോഹന്‍ തന്നെയാണ് പരിപാടിയില്‍ നടന്ന ചെറിയൊരു സംഭവം വീഡിയോ രൂപത്തിലാക്കി പുറത്ത് വിട്ടത്.

 

ഭാര്യയ്‌ക്കൊരു ഉമ്മ കൊടുക്കാന്‍ അവതാരക ആവശ്യപ്പെട്ടത്. ഇതേ കുറിച്ചാണ് താരം എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…”ഉമ്മ കൊടുക്കാന്‍ എവന്‍ ആരുവാ.. ഉമ്മച്ചനോ? അമൃത ടിവി യിലെ റെഡ് കാര്‍പെറ്റിലെ രസകരമായ ഒരു സെഷന്‍. പരസ്പരം ലവ് ലെറ്റര്‍ എഴുതി സമ്മാനം വാങ്ങിയത് ഞാന്‍. ഒരു ലവ് ലെറ്ററില്‍ നമ്മള്‍ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത ചില വാക്കുകള്‍ (റോഡ് റോളര്‍, മൊട്ടുസൂചി, സാനിറ്റൈസര്‍ വരേ..) നമ്മള്‍ ചേര്‍ക്കേണ്ടിയിരുന്നു. അതായിരുന്നു ടാസ്‌ക്. ഇതിന്റെ ഫുള്‍ വേര്‍ഷന്‍ യൂട്യൂബില്‍ ഉണ്ട് കേട്ടോ.. എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയ്ക്ക് ക്യാപ്ഷനായി ജിഷിന്‍ എഴുതിയത്.

Related posts