നവംബര്‍ 23 ന് ഒരു സന്തോഷ വാര്‍ത്തയുണ്ട്.! എന്താ സംഭവം എന്ന് ആരാധകരും!അനുമോളുടെ വാക്കുകൾവൈറലാകുന്നു!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുമോള്‍. മിനിസ്ക്രീൻ പരമ്പരകളിലൂടെ തിളങ്ങിയ താരം സ്റ്റാര്‍ മാജിക് പ്രോഗ്രാമിലെ സ്ഥിരം സാന്നിധ്യമാണ്. നിരവധി പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരം അടുത്തിടെയാണ് പാടത്ത പൈങ്കിളിയില്‍ നിന്നും പിന്മാറിയത്. സോഷ്യല്‍ മീഡിയകളില്‍ നടി ഏറെ സജീവമാണ്. പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം അത് ഏതാണ്? എന്നായിരുന്നു ഒരാളുടെ ചോദ്യം. അങ്ങനൊക്കെ ചോദിച്ചാ എപ്പോഴും സന്തോഷം നിറഞ്ഞ നിമിഷം ആണ് എന്നായിരുന്നു. പിന്നെ നവംബര്‍ 23 ന് ഒരു സന്തോഷ വാര്‍ത്തയുണ്ട്. എന്നായിരുന്നു അനുമോളുടെ മറുപടി. ഇതോടെ നവംബര്‍ 23ന് എന്താണ് വിശേഷം എന്ന് ചോദിച്ച് നിരവധി പേരെത്തി. യൂട്യൂബ് ചാനല്‍ തുടങ്ങുമോ? എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. യെസ്. ആഗ്രഹം ഉണ്ട്. നിങ്ങളുടെ പിന്തുണ വേണം.- അനു മറുപടി നല്‍കി. തനിക്കും ആഗ്രഹമുണ്ട്. അധികം വൈകാതെ തന്നെ ചാനല്‍ തുടങ്ങും, എല്ലാവരുടേയും പിന്തുണ വേണം.- അനുമോള്‍ പറഞ്ഞു. 8 മുന്‍ പരിചയം ഇല്ലാത്ത ഒരാള്‍ ഐ ലവ് യു പറഞ്ഞാല്‍ എന്തു ചെയ്യുമെന്ന രസകരമായൊരു ചോദ്യമായിരുന്നു മറ്റൊരാള്‍ക്കുണ്ടായിരുന്നത്. താന്‍ അയാളോട് ലവ് യു ടു എന്ന് പറയും എന്നായിരുന്നു ഇതിന് അനുമോള്‍ നല്‍കിയ ഉത്തരം.


നവംബര്‍ 23 ഹൃദയ കുമാരി ടീച്ചര്‍ റിലീസിംഗ് ആണോ അതോ വേറെ എന്തെങ്കിലും വിശേഷം ആണോ എന്ന സംശയമാണ് മറ്റൊരാള്‍ പങ്കുവെച്ചത്. എന്നാല്‍ അല്ലെന്നായിരുന്നു അനുമോള്‍ പറഞ്ഞത്. തങ്കുവിനെ പറ്റി അഭിപ്രായം എന്താണെന്നായിരുന്നു ഒരാളുടെ ചോദ്യം. ഒറ്റ വാക്കില്‍ പറയാന്‍ എങ്കില്‍ ഒരു പാവം എന്നായിരുന്നു ഇതിന് അനു നല്‍കിയ ഉത്തരം. കല്യാണം എന്നാണ് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. തനിക്ക് അറിയില്ലെന്നായിരുന്നു ഇതിന് അനുമോള്‍ നല്‍കിയ ഉത്തരം. പിന്നാലെ താരത്തോട് പുതിയ സീരിയല്‍ വല്ലതും ചെയ്യുന്നുണ്ടോ എന്ന് മറ്റൊരു ആരാധകന്‍ ചോദിച്ചു. എന്നാല്‍ താന്‍ സീരിയല്‍ ഇനി ചെയ്യുന്നില്ലെന്നും സിനിമ നോക്കുകയാണെന്നുമായിരുന്നു അനുവിന്റെ മറുപടി. എന്തുകൊണ്ടാണ് പാടാത്ത പൈങ്കിളിയില്‍ നിന്നും പോയത് എന്ന് ചോദിച്ചപ്പോള്‍ ഡേറ്റ് ക്ലാഷ് എന്നായിരുന്നു അനു നല്‍കിയ ഉത്തരം.

Related posts