മലയാളികളെ കുടുകൂടെ ചിരിപ്പിച്ച കലാകാരന്മാരാണ് മിമിക്രി കലാകാരന്മാർ. മിമിക്രിയിലൂടെ മലയാള സിനിമയിലേക്ക് എത്തിയവരും നിരവധിയാണ്. ജയറാം, ദിലീപ്, കലാഭവൻ മണി തുടങ്ങി നിരവധി പേർ സിനിമ ലോകം കീഴടക്കി. കോവിഡ് മൂലം പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാര്‍ക്ക് സഹായഹസ്തവുമായി എം.എ. യൂസഫലി. മിമിക്രി ആക്ടേഴ്‌സ് അസോസിയേഷന്‍ (മാ) അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണംചെയ്തു. 300ലധികം കലാകാരന്മാര്‍ സംഘടനയിലുണ്ട്. കൊച്ചി ലുലുവില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ് മീഡിയ കോഓഡിനേറ്റര്‍ എന്‍.ബി. സ്വരാജില്‍നിന്ന് ‘മാ’ പ്രസിഡന്‍റും നടനുമായ നാദിര്‍ഷാ, സെക്രട്ടറി കെ.എസ്. പ്രസാദ് എന്നിവര്‍ ഏറ്റുവാങ്ങി.
സംഘടന പ്രഖ്യാപിച്ച 1000 രൂപ ഓണസമ്മാനത്തിന് പിന്നാലെയാണ് യൂസഫലിയുടെ ഓണക്കിറ്റും എത്തിയത്. പാഷാണം ഷാജി, ടിനി ടോം, ഹരിശ്രീ മാര്‍ട്ടിന്‍, കോട്ടയം നസീര്‍, കലാഭവന്‍ ജോഷി, കലാഭവന്‍ നവാസ്, കലാഭവന്‍ പ്രജോദ്, കലാഭവന്‍ ഷാജോണ്‍, വിനോദ് കെടാമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു.