സ്വിസ്സ് ആല്‍പ്സിലെ പ്രകൃതിദത്ത അദ്ഭുതമായ മില്‍ ഗുഹ വിനോദസഞ്ചാരികള്‍ക്കായി തുറന്നു. മഞ്ഞു മൂടിയ ആല്‍പ്സ് മലനിരകളില്‍ ഋതു മാറുന്നതനുസരിച്ച് വ്യത്യസ്തമായ വിവിധ ആകൃതികള്‍ കൈക്കൊള്ളുന്ന എന്ന പേരിൽ ഗുഹ പ്രശസ്തമാണ്. വർഷം തോറും വലുപ്പത്തിലും ആകൃതിയിലും വ്യത്യാസം വരുന്ന ഈ ഗുഹയ്ക്ക്, ഇപ്പോള്‍ 5 മീറ്റർ ഉയരവും 20 മീറ്റർ നീളവുമുള്ളതും വൃത്താകൃതിയിലുള്ളതുമായ കനത്ത ഐസ് പാളികള്‍ കൊണ്ട് നിര്‍മിക്കപ്പെട്ട മേല്‍ക്കൂരയാണ് ഉള്ളത്. ഈ വര്‍ഷം ഗുഹയ്ക്ക് മഞ്ഞുപാളികള്‍ കൊണ്ട് നിര്‍മിച്ച ഒരു കത്തീഡ്രലിന്‍റെ ആകൃതിയാണ്.
ഇതാണ് ആളുകളെ ആകര്‍ഷിക്കുന്നത്.വസന്തകാലങ്ങളിലും വേനൽക്കാലങ്ങളിലും ഈ ഗുഹക്കുള്ളില്‍ മഞ്ഞുരുകി വെള്ളം നിറഞ്ഞ് തടാകം രൂപപ്പെടാറുണ്ട്. ശരത്കാലത്തില്‍ ഈ വെള്ളം മുഴുവന്‍ ഗുഹയില്‍ നിന്നും ഒഴുകി പുറത്തേക്ക് പോകും.സ്വിറ്റ്സര്‍ലന്‍ഡിലെ പ്രശസ്തമായ ലെ ഡൈബിലറേറ്റ്സ് ഗ്ലേസിയർ 3000 സ്കി റിസോര്‍ട്ട് സഞ്ചാരികള്‍ക്കായി ഈ ഗുഹ കാണാനുള്ള യാത്രാ പരിപാടി ഇക്കുറി സംഘടിപ്പിക്കുന്നുണ്ട്. റിസോർട്ടിന് മുകളിലുള്ള ചെയര്‍ലിഫ്റ്റിലൂടെ നടന്നാല്‍ 15 മിനിറ്റിനുള്ളില്‍ ഗുഹയില്‍ എത്തിച്ചേരാം.
ആദ്യമായാണ് ഇത്തരത്തിലൊരു യാത്ര സംഘടിപ്പിക്കുന്നതെന്നും സഞ്ചാരികള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ യാത്ര ചെയ്യേണ്ടതാണെന്നും സംഘാടകര്‍ പറയുന്നു.ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട റൊമാന്റിക് ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് സ്വിറ്റ്സര്‍ലന്‍ഡ്. രാജ്യത്തേക്ക് കടന്നുവരുന്ന യാത്രക്കാര്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡ് കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ പുറത്തിറക്കിയിരുന്നു