മിഥുൻ രമേശ് ആശുപത്രിയിൽ! താരത്തിന് സംഭവിച്ചത് എന്തെന്ന് കണ്ടോ!

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധേയമായ പ്രോഗ്രാമായിരുന്നു കോമഡി ഉത്സവം. കഴിവുകൾ ഉള്ളവരെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുന്ന ഈ പ്രോഗ്രാം ഒരു വൻ വിജയമായിരുന്നു. കോവിഡ് 19, ലോക്ക്ഡൗൺ പ്രതിസന്ധികളെ തുടർന്നാണ് കോമഡി ഉത്സവം ഒന്നാം സീസൺ അവസാനിപ്പിച്ചത്. പരിപാടിയുടെ അവതാരകനായി എത്തിയ മിഥുൻ രമേശും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇപ്പോഴിതാ താരത്തിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുഖത്തിന് താൽക്കാലികമായി കോടൽ ഉണ്ടാക്കുന്ന ബെൽസ് പാൾസി എന്ന രോഗമാണ് മിഥുന് ബാധിച്ചത്. കോവിഡ് മുക്തി നേടിയവരിൽ ഇപ്പോൾ ഈ രോഗാവസ്ഥ കണ്ടുവരാറുണ്ടെന്ന് ഡോക്ടർമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതാണിപ്പോൾ പ്രിയ താരത്തിനും ഉണ്ടായിരിക്കുന്നത്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാൻ ആകില്ല, കണ്ണുകൾ താനേ അടഞ്ഞു പോകുന്ന അവസ്ഥ.ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്താൽ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാൻ കുറച്ചു പാടുണ്ട്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയ വിവരം മിഥുൻ തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.

വിജയകരമായി അങ്ങനെ ആശുപത്രിയിൽ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകൾ ആയിരുന്നു. നിങ്ങൾക്ക് ഇപ്പോൾ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെൽസ് പാൾസി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിൻ ബീബറിന് ഒക്കെ വന്ന അസുഖമാണ്.മുഖത്തിന്റെ ഒരു സൈഡ് പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ടെന്നും മിഥുൻ പറഞ്ഞു.

Related posts