ടെലിവിഷന്‍ പരമ്പരകളിലൂടെ എത്തി പിന്നീട് സിനിമയിലേക്ക് ചേക്കേറിയ താരമാണ് മിയ ജോർജ്. നായികയായും, സഹനടിയായുമൊക്കെ നിരവധി ചിത്രങ്ങളില്‍ മിയ അഭിനയിച്ചു. അല്‍ഫോണ്‍സാമ്മ എന്ന പരമ്പരയിലൂടെയാണ് മിയ അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് സിനിമയില്‍ എത്തിയതോടെ പ്രമുഖ താരങ്ങളുടെയൊക്കെ നായികയായി. സോഷ്യല്‍ മീഡിയകളിലും സജീവമാണ് താരം.
ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പും മിയയുമായുള്ള വിവാഹം കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്താണ് നടന്നത്. ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. മാട്രിമോണി വഴിയുള്ള വിവാഹാലോചനയായിരുന്നു. വിവാഹ ശേഷവും അഭിനയം തുടരുമെന്നാണ് വിവാഹ ദിനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മിയ നല്‍കിയ മറുപടി. മിയ സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ്. താരം സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോള്‍ വളരെ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള മിയ താന്‍ സ്വവര്‍ഗാനുരാഗ കഥാപാത്രങ്ങള്‍ വന്നാല്‍ സ്വീകരിക്കുമോ? എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മിയ. പൃഥിരാജ് മുംബൈ പോലീസില്‍ ചെയ്ത സ്വവര്‍ഗാനുരാഗി കഥാപാത്രം പോലെ ഒരു റോള്‍ കിട്ടിയാല്‍ താന്‍ ചെയ്യുമോ? എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം . ഐറ്റം സോങ്ങ് ചെയ്യാന്‍ താത്പര്യമില്ല. അല്ലാതെയുള്ള ഏത് തരം റോളുകളും ഇഷ്ടമാണ്. ഒരു അടിച്ചു പൊളി പാട്ടില്‍ നൃത്തം ചെയ്യാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. മുംബൈ പോലീസില്‍ പൃഥ്വിരാജ് ചെയ്ത പോലെ ഒരു സ്വവര്‍ഗാനുരാഗ കാഥാപാത്രം വന്നാല്‍ അത് സ്വീകരിക്കുന്നത് കൊണ്ട് തെറ്റൊന്നുമില്ല. അതില്‍ മടി കാണിക്കില്ല മിയ പറഞ്ഞു.