കുഞ്ഞിന്റെ മുഴുവൻ കാര്യങ്ങളും നമ്മൾ നോക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. മോന്റെ ഒരു ചിരിയൊക്കെ കാണുമ്പോൾ എല്ലാം മറക്കും – മിയ മനസ്സ് തുറക്കുന്നു.

മിയ ജോര്‍ജ് മലയാളികൾക്ക് പ്രിയങ്കരിയാണ്. താരം അഭിനയജീവിതത്തിന് തുടക്കമിട്ടത് സീരിയലുകളിലൂടെയാണ്. തുടർന്ന് താരം ബിഗ് സ്‌ക്രീനിൽ തിളങ്ങുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം മലയാളത്തിലും തമിഴിലും തെലുങ്കിലും നായികയായി തിളങ്ങിയിട്ടുണ്ട്. മിയ അഭിനയ രംഗത്ത് അരങ്ങേറുന്നത് അല്‍ഫോണ്‍സാമ്മ എന്ന പരമ്പരയിലൂടെയാണ്. പിന്നീട് താരം സിനിമയില്‍ നായികയായി. മിയ സോഷ്യല്‍ മീഡിയയിൽ വളരെ സജീവമാണ്. ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പും മിയയുമായുള്ള വിവാഹം ലോക്ക് ഡൗണ്‍ സമയത്താണ് നടന്നത്. ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. അടുത്തിടെയാണ് നടി കുഞ്ഞിന് ജന്മം നല്‍കിയത്. ലൂക്ക എന്നാണ് മകന്റെ പേര്.

ഇപ്പോഴിതാ, അമ്മയെന്ന നിലയിൽ തന്റെ ജീവിതം ആസ്വദിക്കുന്നതിനൊപ്പം ജോലിയും മുന്നോട്ട് കൊണ്ടുപോകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് പറയുകയാണ് മിയ. എന്റെ വീട്ടിൽ ചേച്ചിക്ക് മൂന്ന് മക്കളുണ്ട്. മദർഹുഡും പിള്ളേരെ നോക്കുന്നതുമൊന്നും എനിക്ക് പുതുമയുള്ള കാര്യങ്ങളല്ല. ഇപ്പോ നാലാമതൊരാളെ കൂടി നോക്കണം. അങ്ങനെയേ തോന്നുയിട്ടുള്ളു. പിന്നെ ആദ്യമുണ്ടായിരുന്ന ഉറക്ക പ്രശ്നങ്ങളൊക്കെയാണ് എനിക്ക് പുതുമായുള്ള കാര്യമായി തോന്നിയത്. കുഞ്ഞിന്റെ മുഴുവൻ കാര്യങ്ങളും നമ്മൾ നോക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. മോന്റെ ഒരു ചിരിയൊക്കെ കാണുമ്പോൾ എല്ലാം മറക്കും.

ലൂക്ക അങ്ങനെ വാശിക്കാരനൊന്നുമല്ല, കുസൃതിയൊന്നും ഇപ്പോഴില്ല ചിലപ്പോൾ ഇനി തുടങ്ങുമായിരിക്കും. അമ്മയായ ശേഷം മാനസികമായൊരു വ്യത്യാസം വന്നത് പോലെയൊന്നും തോന്നിയിട്ടില്ല. എന്റെ മനസ്സിൽ ചെറുപ്പം തന്നെയാണ്. അമ്മയായി എന്നൊരു ഫീലൊന്നുമില്ല. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കണം. കളിപ്പിക്കണം. അമ്മയായിട്ടുള്ള ജീവിതം ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്. ജോലിയും ജീവിതവും ഒക്കെ ഒന്നിച്ച് കൊണ്ട് പോവാൻ കഴിയുന്നുണ്ട്. എപ്പോഴും ജോലി ചെയ്യുന്നത് എനിക്കിഷ്ടമുള്ള കാര്യമാണ്. എനിക്ക് ഇഷ്ടമാണ് ഈ പ്രൊഫഷൻ, ഈയൊരു പണിയേ നമുക്ക് അറിയുള്ളൂ. മോൻ ജനിച്ച സമയത്ത് ആവശ്യമായ ബ്രേക്ക് ഞാൻ എടുത്തിരുന്നു. ജോലിയും കുടുംബജീവിതവും ബാലൻസ് ചെയ്ത് കൊണ്ടുപോവാൻ കഴിഞ്ഞാൽ നല്ലതാണെന്നാണ് എന്റെ അഭിപ്രായം. അതിനായി ശ്രമിക്കുന്നയാളാണ് ഞാൻ. പത്ത് കഴിഞ്ഞപ്പോൾ മുതൽ ഞാൻ ഇൻഡസ്ട്രിയിലുണ്ട്. അഭിനയത്തിൽ നിന്നും മാറി നിൽക്കുന്ന സമയത്ത് എനിക്ക് ഒന്നും ചെയ്യാത്ത പോലൊരു ഫീലാണ് തോന്നാറുള്ളത്. അതെനിക്ക് ഇഷ്ടമല്ല. ഒന്നും ചെയ്യാതെയിരിക്കാൻ ഇഷ്ടമല്ല. ഇനിയും അങ്ങനെ പോവാനാണ് പ്ലാൻ. ഭാഗ്യത്തിന്, മോൻ എല്ലാത്തിനും സഹകരിക്കുന്നുണ്ട്.

Related posts