ഈ മാസം 5 ന് പ്രീമിയം സ്മാർട്ട്ഫോൺ ശ്രേണിയായ എംഐ 10 സിരീസിലേക്ക് എംഐ 10i അവതരിപ്പിച്ചുകൊണ്ടാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ . ഫെബ്രുവരിയിൽ എംഐ ശ്രേണിയിൽ രണ്ട് പുത്തൻ ഫോണുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഷവോമി. ട്വീറ്റിൽ കൂടിയാണ് ഷവോമിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റ് മനു കുമാർ ജെയിൻ എംഐ സീരീസിൽ 2 പുത്തൻ ഫോണുകൾ വരുന്ന വിവരം അറിയിച്ചത്. ഒരു സ്മാർട്ട്ഫോൺ സ്നാപ്ഡ്രാഗൺ 888 പ്രൊസസ്സറും രണ്ടാമത്തെ സ്മാർട്ട്ഫോണിന് സ്നാപ്ഡ്രാഗൺ 870 പ്രോസസ്സർ ആയിരിക്കും എന്നുമാണ് മനു കുമാർ ജെയിൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇതിൽ സ്നാപ്ഡ്രാഗൺ 870 പ്രോസസസ്സറുമായി വില്പനക്കെത്തുന്നത് എംഐ 10 സ്മാർട്ട്ഫോൺ ആകും എന്നാണ് വിവരം. ഇപ്പോൾ വിപണിയിലുള്ള എംഐ 10-യ്ക്ക് സ്നാപ്ഡ്രാഗൺ 865 SoC പ്രോസസ്സർ ആണ്. അതെ സമയം സ്നാപ്ഡ്രാഗൺ 888 പ്രൊസസ്സറുമായി വില്പനക്കെത്തുന്നത് ആണ് എന്നാണ് സൂചന. ഇതേ പ്രൊസസ്സറുമായി ചൈന-സ്പെക് എംഐ 11 ഡിസംബറിൽ എത്തിയിട്ടുണ്ട്.
Excited that 2 new #Mi flagship phones with @Qualcomm #Snapdragon #5G processors are coming to #India soon!
🚀 #Snapdragon888
🚀 #Snapdragon870Happy to bring the latest & best to our Mi Fans. Any guesses which phones? 🤔 RT if you are excited.🔁
I ❤️ Mi pic.twitter.com/KmccmNWoSM
— Manu Kumar Jain (@manukumarjain) January 29, 2021
8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ വിപണിയിലെത്തും. 3,999 യെൻ (ഏകദേശം 45,000 രൂപ) മുതൽ 4,699 യെൻ (ഏകദേശം 52,800 രൂപ) വരെയാണ് ചൈനയിലെ വിലകൾ. ആന്റി ഗ്ലെയർ (എജി) ഫ്രോസ്റ്റ് ഗ്ലാസ് ഫിനിഷിൽ ഹൊറൈസൺ ബ്ലൂ, ഫ്രോസ്റ്റ് വൈറ്റ്, മിഡ്‌നൈറ്റ് ഗ്രേ എന്നീ നിറങ്ങളിലാണ് എംഐ 11 ഇന്ത്യയിൽ വില്പനക്കെത്തുക. ചൈനയിൽ അവതരിപ്പിച്ച ലിലാക്ക് പർപ്പിൾ, ഹണി ബീജ് ഷേഡ് വെഗൻ ലെതർ പതിപ്പുകൾ ഇന്ത്യയിൽ എത്തുമോ എന്ന് വ്യക്തമല്ല.
E4 ലൈറ്റ് എമിറ്റിംഗ് മെറ്റീരിയലിൽ നിർമ്മിച്ച എംഐ 11 ഫോണിന്റെ ഡിസ്പ്ലേയുടെ നാല് വശങ്ങളും കർവ് ചെയ്തതും 2K റെസല്യൂഷനുമുള്ളതാണ്. 6.81 ഇഞ്ച് 2K ഡബ്ല്യുക്യുഎച്ച്ഡി (1,440×3,200 പിക്‌സൽ) ഡിസ്‌പ്ലേയ്ക്ക് അമോലെഡ് സ്ക്രീനും, 1500 നിറ്റ് പീക്ക് ബ്രൈറ്റ്നസ്സും, 5000000:1 കോൺട്രാസ്റ്റ് റേഷ്യോയും, 515 പിപി പിക്സൽ ഡെൻസിറ്റിയുമുണ്ട്. ഹോൾ-പഞ്ച് ഡിസൈൻ ഉള്ള ഡിസ്പ്ലേയിൽ 120Hz വരെ റിഫ്രഷ് റേറ്റും, 480Hz ടച്ച് സാമ്പിൾ റേറ്റും ഷവോമി അവകാശപ്പെടുന്നു. മാത്രമല്ല ഡിസ്‌പ്ലേയ്ക്ക് കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് പരിരക്ഷണവും 8,192 ലെവൽ ബ്രൈറ്റ്നസ് അഡ്ജസ്റ്മെന്റുമുണ്ട്.എംഐ ടർബോചാർജ് 55W വയർ, 50W വയർലെസ് ചാർജിംഗ് എന്നിവയെ പിന്തുണയ്ക്കുന്ന 4,600 എംഎഎച്ച് ബാറ്ററിയാണ് എംഐ 11-ൽ. 10W വയർലെസ് റിവേഴ്സ് ചാർജിംഗ് പിന്തുണയും ഉണ്ട്.