എപ്പോഴും വീട്ടില്‍ തല്ലു കൂടലും ബഹളവും ആണെങ്കില്‍ അത് സ്ത്രീയുടെ പ്രസരിപ്പ് കുറയ്ക്കും: ലേഖ ശ്രീകുമാർ പറയുന്നു!!

എം ജി ശ്രീകുമാര്‍ മലയാളികളുടെ പ്രിയ ഗായകനാണ്. താരം പിന്നണിഗായകൻ ആയും റിയാലിറ്റി ഷോയില്‍ ജഡ്ജായും സിനിമാമേഖലയിൽ തിളങ്ങുകയാണ്. എം ജി ശ്രീകുമാറിന്റെ ഭാര്യ ലേഖയും മലയാളികൾക്ക് സുപരിചിതയാണ്. ലേഖയുടെ യൂട്യൂബ് ചാനലിലെ വീഡിയോകൾക്ക് ഒരുപാട് ആരാധകരാണ് ഉള്ളത്. ഇപ്പോള്‍ ഇരുവരും തങ്ങളുടെ ബന്ധത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ്.

MG Sreekumar and wife Lekha at Vishnu Priya marriage |എംജി ശ്രീകുമാറും  ഭാര്യ ലേഖ - YouTube

 

കുറച്ചു വര്‍ഷങ്ങള്‍ മുന്‍പേയുള്ള ഓണക്കാലം ഒരു ആഘോഷമായിരുന്നു എന്ന് പറയുകയാണ് ഇരുവരും. എല്ലാവരും ചേര്‍ന്നുള്ള ഓണക്കാലം ഒരു സംഭവം തന്നെ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊക്കെ ഓര്‍മ്മയായി മാറി. ശ്രീകുട്ടനും ഒപ്പമുള്ള ആദ്യത്തെ ഓണത്തിന് അദ്ദേഹം നല്‍കിയ ഓണ സമ്മാനം മറക്കാന്‍ പറ്റാത്തത് ആണ്. ആഴത്തില്‍ ഈശ്വരവിശ്വാസം ഉള്ളവര്‍ ആണ് തങ്ങള്‍ ഇരുവരും. ഈ ഒരു അവസ്ഥ വരും മുന്‍പേ എല്ലാ മാസവും ഗുരുവായൂരില്‍ പോയിരുന്നു. ദിവസവും എറണാകുളത്തപ്പനെയോ രവിപുരത്തപ്പനെയോ കണ്ട് തൊഴാറുണ്ട്. ശ്രീക്കുട്ടന്‍ മൂകാംബികയുടെ വലിയ ഭക്തന്‍ ആണ്. തങ്ങളുടെ വിവാഹം നടന്നത് അവിടെ വച്ചാണ്. എപ്പോഴും സ്‌നേഹിക്കുന്ന ഭര്‍ത്താവ് കൂടെയുണ്ടെങ്കില്‍ നമ്മുടെ മുഖത്ത് ആ സന്തോഷം ഉണ്ടാകും. എപ്പോഴും വീട്ടില്‍ തല്ലു കൂട്ടലും ബഹളവും ആണെങ്കില്‍ അത് സ്ത്രീയുടെ പ്രസരിപ്പ് കുറയ്ക്കും എന്ന് ലേഖ പറയുന്നു.

Lekha and MG Sreekumar during the wedding reception of Jenuse Mohamed and  Zalfa, held in Kochi - Photogallery

2000 ലാണ് ഞങ്ങള്‍ വിവാഹിതര്‍ ആകുന്നത്. അതിനു മുന്‍പ് ലിവിങ് റിലേഷനില്‍ ആയിരുന്നു. ഇന്നേ വരെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഇനി ഒരു പ്രശ്‌നവും ഉണ്ടാവുകയും ഇല്ല. ഇത് വലിയൊരു അഹങ്കാരമായി പറയുന്നതല്ല. അവളുടെ സന്തോഷത്തില്‍ ഞാനും, എന്റെ സന്തോഷത്തില്‍ അവളും കൈ കടത്താറില്ല. എനിക്ക് ഇഷ്ട്ടം ഉള്ളതൊക്കെ അവള്‍ ചെയ്തു തരുന്നുണ്ട്. അവള്‍ക്ക് ഇഷ്ടമുള്ളത് ഞാനും.- ശ്രീകുമാര്‍ പറയുന്നു. നമ്മള്‍ ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന വിവാഹ മോചനങ്ങള്‍ ഒക്കെ ഉണ്ടാകുന്നത് ഒരാളുടെ കാര്യത്തില്‍ മറ്റൊരാള്‍ നിയന്ത്രണം വയ്ക്കുമ്പോള്‍ ആണ്. ഒരു വ്യക്തിക്ക് എന്താണ് ഇഷ്ടം അതയാള്‍ ചെയ്യട്ടെ.

MG Sreekumar About His Marriage With Lekha | ലേഖയെ സ്വന്തമാക്കിയത്  അങ്ങനെയാണ്! 15 വര്‍ഷം ഞങ്ങള്‍ ലിവിംഗ് ടുഗദറായിരുന്നുവെന്ന് എംജി ശ്രീകുമാര്‍  - Malayalam Filmibeat

പക്ഷെ ഒരു സ്ത്രീക്ക് മോശപ്പെട്ട ഇഷ്ടമാണെങ്കിൽ ആ ഇഷ്ടം ഒരു പുരുഷനും സമ്മതിക്കില്ല. നേരെ തിരിച്ചും അത് അങ്ങനെയാണ്. അതുപോലെ ഏറ്റവും അഭിമാനമുള്ള ഒരു കാര്യം ഇന്നേവരെ എന്റെ പേര് വച്ച് ഒരു സ്ത്രീയെക്കുറിച്ചും അനാവശ്യമായി പറഞ്ഞിട്ടില്ല എന്നതാണ്. നമ്മള്‍ ഒന്ന് താഴ്ന്നു കൊടുത്താല്‍ മതി എന്നാണ് വിശ്വസിക്കുന്നത്. പിന്നെ അണ്ടര്‍സ്റ്റാന്ഡിങ് വേണം അല്ലാതെ പരസ്പരമുള്ള സ്‌നേഹമോ വിശ്വാസമോ, ഇല്ലെങ്കില്‍ ജീവിതം മുന്‍പോട്ട് പോകാന്‍ പ്രയാസവുമാണ്. അത് എനിക്ക് വ്യക്തിത്വം ഇല്ലാഞ്ഞിട്ടല്ല ലേഖ ശ്രീകുമാര്‍ വ്യക്തമാക്കി. എനിക്ക് എന്റേതായ വ്യക്തിത്വം ഉണ്ട്. പക്ഷെ എന്റെ ഭര്‍ത്താവാണ് എന്റെ അവസാന വാക്ക്. ഞാന്‍ അതില്‍ വിശ്വസിക്കുന്നു. ശ്രീക്കുട്ടന്‍ ഒരു കാര്യം ഇല്ലാതെ അത് വേണ്ട ചെയ്യരുത് എന്ന് പറയില്ല. രണ്ടാമത് എനിക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. ചില സമയം ചില കാര്യങ്ങള്‍ അദ്ദേഹം ചെയ്യരുത് എന്ന് പറയുമ്പോള്‍ ആദ്യം വിഷമം തോന്നിയാലും അവിടെയാണ് അണ്ടര്‍സ്റ്റാന്ഡിങ്. അതാണ് ദാമ്പത്യത്തിലെ വിജയം എന്ന് ലേഖ പറയുന്നു.

Related posts