ജയ സൂര്യ , പ്രജേഷ് സെൻ കൂട്ടു കെട്ട് ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘ മേരി ആവാസ് സുനോ ‘. ഈ ചിത്രത്തിൽ ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. ലോക റേഡിയോ ദിനത്തിൽ മഞ്ജു വാര്യരും ജയസൂര്യയും ചേർന്നാണ് സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ് ഇപ്പോൾ.
മഞ്ജു വാര്യർ നായിക ആവുന്ന ഈ ചിത്രത്തിൽ മറ്റൊരു നായികയായി ശിവദയും എത്തുന്നു. ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് യൂണിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി. രാകേഷാണ്. ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ ജോണി ആന്റണി, സുധീർ കരമന, എന്നിവർ എത്തുന്നുണ്ട്.
മുംബൈയും കാശ്മീരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിന്റെ എഡിറ്റിങ് ബിജിത് ബാലയാണ് ചെയ്തിരിക്കുന്നത്. ഡി ഒ പി നൗഷാദ് ഷെരീഫ്, സംഗീതം എം ജയചന്ദ്രനും നിർവഹിക്കുന്നു. ബി കെ ഹരി നാരായണനാണ് വരികൾ ഒരുക്കുന്നത്. സൗണ്ട് ഡിസൈൻ അരുൺ വർമ്മയും പോജക്ട് ഡിസൈൻ ബാദുഷയും കൈകാര്യം ചെയ്യുന്നു.