ജയകൃഷ്ണൻ വിജയമാണ്! മേപ്പാടിയാനെ കുറിച്ച് സംവിധായകൻ വിനോദ് ഗുരുവായൂർ!

ഉണ്ണി മുകുന്ദൻ പ്രൊഡ്യൂസ് ചെയ്ത്
നവാഗതനായ വിഷ്ണു മോഹന്റെ സംവിധാനത്തിൽ പുറത്ത് ഇറങ്ങിയ ചിത്രമാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അഞ്ചു കുരിയൻ ആണ് നായികയാകുന്നത്. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, തുടങ്ങിയവർ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് ഷാമീറാണ് നിർവ്വഹിക്കുന്നത്. ഈരാറ്റുപേട്ട, പാല, എന്നിവിടങ്ങളിലായാണ് ചിത്രം പൂർത്തീകരിച്ചത്. അയ്യപ്പനും കോശിയും എന്ന സിനിമയിലെ കുമാരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കോട്ടയം രമേശും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമ എല്ലാ കോണുകളിൽ നിന്നും നേടുന്നത്. ഇപ്പോഴിതെ സിനിമയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ വിനോദ് ഗുരുവായൂർ.സിനിമയിൽ ഉടനീളം ഉണ്ണി മുകുന്ദൻ എന്ന നടനെ കാണാൻ കഴിഞ്ഞില്ല മറിച്ച് ജയകൃഷ്ണൻ എന്ന കഥാപാത്രത്തെ മാത്രമാണ് കാണാൻ സാധിച്ചത് എന്ന് അദ്ദേഹം പറയുന്നു. ഇന്ദ്രൻസ്, അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

വിനോദ് ഗുരുവായൂരിന്റെ വാക്കുകൾ, ജയകൃഷ്ണൻ രജിസ്ട്രാറിനു രണ്ടു അടി കൊടുക്കണമെന്ന് തോന്നിപ്പോയ നിമിഷങ്ങൾ. അപ്പോഴും ഉണ്ണിമുകുന്ദൻ എന്ന നടൻ ഇമോഷണൽ ആയി പ്രതികരിക്കുന്നത് കണ്ടപ്പോൾ ഒന്ന് ഉറപ്പായി. സംവിധായകൻ ഉണ്ണിയെ ഒരുപാട് മാറ്റം വരുത്തിയിരിക്കുന്നു. ആക്ഷൻ ഹീറോ പരിവേഷം മുഴുവൻ മാറ്റി മറച്ചിരിക്കുന്നു. എന്നാൽ ത്രിൽ ഒട്ടും ചോർന്നു പോകാതെ വിഷ്ണു എന്നപ്രിയ സുഹൃത്ത് മേപ്പടിയാൻ ഒരുക്കിയിരിക്കുന്നു. ഉണ്ണി മുകുന്ദൻ എന്ന പ്രിയ സുഹൃത്തേ, നിന്നെ എവിടെയും കണ്ടില്ല. ജയകൃഷ്ണൻ വിജയമാണ്. ഒപ്പം ഇന്ദ്രൻസ് ചേട്ടാ നിങ്ങളെ വെറുത്തു പോവും. അജു വർഗീസ്, നിങ്ങൾ തകർത്തു. പിന്നെ സൈജു കുറുപ്പ്. ഇങ്ങനെയുള്ള എന്റെ കുറെ കൂട്ടുകാരെ ഓർമിപ്പിച്ചു. ഉണ്ണി മുകുന്ദൻ അഭിമാനിക്കാം. മേപ്പടിയാൻ എന്ന സിനിമയിലൂടെ.

Related posts