ഞാൻ അങ്ങനെ കീർത്തിയോട് ചെയ്യാൻ പാടില്ലായിരുന്നു ! മനസ്സ് തുറന്ന് മേനക.

എൺപതുകളിൽ മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായിരുന്നു മേനക. രാമായി വയസുക്ക് വന്തുട്ടാ എന്ന തമിഴ് സിനിമയിലൂടെയായിരുന്നു മേനകയുടെ സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് ഓപ്പോൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. തന്റെ അഭിനയ മികവുകൊണ്ട് മേനക ആരാധകരുടെ ഇഷ്ട താരമായി മാറി. ഇത് വരെ ഏകദേശം 116 സിനിമകളിൽ താരം അഭിനയിച്ചു കഴിഞ്ഞു. മലയാളം,തമിഴ് സിനിമകളോടൊപ്പം കൂടാതെ തെലുങ്ക്,കന്നട സിനിമകളിലും മേനക തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിർമാതാവ് സുരേഷാണ് മേനകയുടെ ഭർത്താവ്. വിവാഹ ശേഷം നീണ്ടകാലം മലയാള സിനിമയിൽ നിന്നും മാറി നിന്ന താരം പിന്നീട് സിനിമാ നിർമാണ രംഗത്ത് സജീവമായിരുന്നു. നടി കീർത്തി സുരേഷിനെ കൂടാതെ രേവതി സുരേഷ് എന്ന മറ്റൊരു മകളും മേനകയ്ക്കുണ്ട്. മേനകയുടെ ചില തുറന്നുപറച്ചിലുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Keerthy Suresh mom's sudden decision after 'Remo' - Malayalam News -  IndiaGlitz.com

ശരിക്കും പറഞ്ഞാൽ എനിക്ക് കണ്ണ് നിറയാൻ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. അത് റെഡ്കാർപ്പറ്റിലൂടെ എനിക്ക് പറയാൻ ആഗ്രഹം ഉണ്ട്. എന്റെ മോൾ കീർത്തി വളരെ മനോഹരമായി വയലിൻ വായിക്കും. വയലിൻ വായിക്കും എന്ന് പറഞ്ഞാൽ, ഞാൻ അന്ന് മദ്രാസിൽ നിന്നും നാട്ടിലേക്ക് ഷിഫ്റ്റ് ആയ കാലഘട്ടം ആയിരുന്നു. അപ്പോൾ എനിക്ക് പുറത്തേക്ക് പോകാൻ ഒന്നും ഒരു താത്പര്യവും ഇല്ലായിരുന്നു. വയലിൻ വായിക്കാൻ വേണ്ടി ശംഖുമുഖം ദേവീ ക്ഷേത്രത്തിലേക്ക് മോൾ രണ്ടുമണി, മൂന്നുമണി നേരത്തിൽ പോകുമായിരുന്നു. അവൾ അപ്പോൾ വളർന്നു വരുന്നതേ ഉള്ളൂ, തനിച്ചു വായിക്കുക അല്ലെങ്കിൽ വായിക്കുന്ന കുറച്ചാളുകളുടെ കൂട്ടത്തിൽ വായിക്കുക അറിയാലോ അത് എങ്ങിനെയാണ് എന്ന്.

நான் 'கிளாஸ்' மட்டுமில்லை, 'மாஸ்' நடிகையும்தான்!” | Mother daughter poses,  India beauty women, Saree photoshoot

മദ്രാസ്സിൽ ഒക്കെ ആയിരുന്നുവെങ്കിൽ ഇവളെ എടുത്തോണ്ട് ഞാൻ ഓടും ഡ്രസ്സ് ചെയ്യാൻ ഓടുമായിരുന്നു. മറ്റുള്ള കുട്ടികൾ ഒക്കെ നേരത്ത റെഡിയാകുമ്പോഴേക്കും ഞാൻ നാലര മണിക്ക് റെഡി ആയി ഓടുമായിരുന്നു. എന്നാൽ തിരുവനന്തപുരത്തു വന്നത് എനിക്ക് മാനസികമായി അത്ര ഇഷ്ടം ഉണ്ടായിരുന്നില്ല.അപ്പോൾ പിന്നെ എനിയ്ക്ക് എങ്ങും പോകാൻ താത്പര്യവും ഇല്ല. അതുകൊണ്ടുതന്നെ മോളെ എനിക്ക് വരാൻ വയ്യ, താത്പര്യമില്ല എന്ന് അവളോട് പറയുകയും ചെയ്യുമായിരുന്നു. ഒരു അഞ്ചു പരിപാടികൾക്ക് വരെ ഞാൻ പോയിട്ടില്ല അവളുടെ ഒപ്പം. അതുകൊണ്ടുതന്നെ മാനസികമായി അമ്മ വന്നില്ല എന്ന് കീർത്തിക്ക് ഉള്ളിൽ ഉണ്ടായി. അവൾ ഓരോരോ ഡ്രെസ്സിലും വയലിൻ വച്ചുകൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ കണ്ടപ്പോൾ ഞാൻ ഇതൊന്നും കാണാൻ പോയിട്ടില്ലല്ലോ എന്ന് മനസ്സിൽ ഒരു പുകച്ചിലുണ്ടായി.ഇപ്പോൾ അതോർക്കുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നു. കീർത്തി ഒരുപാട് ഒരുപാട് സോറി. എന്നാണു താരം പറയുന്നത്.

Related posts