ഒരു കാലത്ത് മലയാള സിനിമയുടെ തന്നെ പ്രിയപ്പെട്ട നായികയായി തിളങ്ങിയ താരാമാണ് മേനക. തമിഴ്സ്ഹ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച മേനക പിന്നീട് മലയാള സിനിമയിലേക്ക് ചേക്കേറുകയായിരുന്നു. ശങ്കർ മേനക ജോഡികൾ മലയാള സിനിമയിൽ ഉണ്ടാക്കിയ തരംഗം ഇന്നും പ്രേക്ഷകർക്ക് ഒരു അതിശയം തന്നെയാണ്. ആ കാലത്ത് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. വിവാഹ ശേഷം താരം അഭിനയ രംഗത്ത് നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. പ്രമുഖ ചലച്ചിത്ര നിർമാതാവ് സുരേഷ്‌കുമാർ ആണ് മേനകയെ വിവാഹം കഴിച്ചിരിക്കുന്നത്. തെന്നിന്ത്യൻ നായിക കീർത്തി സുരേഷ് മേനക സുരേഷ് കുമാർ ദമ്പതികളുടെ മകളാണ്. കീർത്തിയെ കൂടാതെ രേവതി എന്നൊരു മകൾ കൂടെ താരത്തിനുണ്ട്. ഇപ്പോഴിതാ വിവാഹ സമയത്തുണ്ടായ രസകരമായ ഒരു സംഭവം പങ്കുവയ്ക്കുവാന് മേനക.
ഒന്നും മിണ്ടാത്ത ഭാര്യ എന്ന സിനിമയുടെ ഡബ്ബിങ്ങ് നടക്കുകയാണ്. അപ്പോൾ ഒരു ഫോൺ വന്നു. മേനകയുടെ സുരേഷ് ആണ് വിളിക്കുന്നത്. പോയി സംസാരിച്ച് വരൂ എന്ന് സംവിധായകൻ ബാലു കിരിയത്ത് പറഞ്ഞു. അന്ന് മൊബൈൽ ഒന്നുമില്ല. താഴെ പോയി സംസാരിച്ച് വന്നപ്പോൾ മമ്മൂക്ക ചോദിച്ചു, ആരാ അവനാണോന്ന്? മമ്മൂക്ക അന്നേരം മേക്കപ്പൊക്കെ ഇട്ട് ചാവാൻ കിടക്കുന്ന സീനിലാണ്. ഞാൻ പറഞ്ഞു, മമ്മൂക്ക മിണ്ടാതിരിക്ക്. അഭിനയിച്ചാൽ പോരെന്ന് ഞാൻ ചോദിച്ചു. നിന്നെയും നിന്റെ കുടുംബത്തെയും പോലെ അവനെയും അവന്റെ കുടുംബത്തിനെയും എനിക്ക് അറിയാം.
പക്ഷേ ഇത് ശരിയാവില്ല. കെട്ടി രണ്ടാമത്തെ ദിവസം നിങ്ങൾ തമ്മിൽ തെറ്റി പിരിയും. അതുകൊണ്ട് വേണ്ട. ഞാൻ നിന്റെ നന്മയ്ക്ക് വേണ്ടിയാണ് പറയുന്നതെന്ന് മമ്മൂക്ക പറഞ്ഞു. നോക്കിക്കോ, ഞങ്ങൾ നന്നായി ജീവിച്ച് കാണിച്ച് തരാമെന്ന് ഞാൻ തിരിച്ച് പറഞ്ഞു. അതോടെ അദ്ദേഹം വേറൊന്നും പറഞ്ഞില്ല. ഇനി നീ ആയി നിന്റെ പാട് ആയെന്ന് പറഞ്ഞു. മമ്മൂക്ക ശരിക്കും കുറ്റം പറഞ്ഞതല്ല. എനിക്കും ഇദ്ദേഹത്തിനും നല്ലൊരു ജീവിതം കിട്ടണമെന്ന് വിചാരിച്ച് പറഞ്ഞതാണ്. ആരും ദുരുദ്ദേശം വെച്ച് പറഞ്ഞിട്ടില്ല. മേനകയുടെ വീട്ടിൽ അച്ഛന് ശേഷം അമ്മ മാത്രമാണുള്ളത്. അമ്മയ്ക്ക് ഒരു പ്രശ്‌നം ഉണ്ടായിരുന്നില്ല. സിനിമയിലാണ്. നാളെ എന്തെങ്കിലും വരുമാനം ഉണ്ടാവുമോ എന്ന് മാത്രമാണ് അമ്മ നോക്കിയിട്ടുള്ളു. ‘എന്റെ ജീവിതം ഇങ്ങനെയായി പോയി എന്ന് പറഞ്ഞ് ഒരു കാലത്തും അമ്മയുടെ മുന്നിൽ വരില്ല’ എന്നൊരു കാര്യം മാത്രമാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ഇന്ന് വരെ അങ്ങനെയാണ് പോയിട്ടുള്ളത്. അമ്മയ്ക്ക് ഭയങ്കര സന്തോഷമാണ്.