വിട ചൊല്ലി മേള രഘു!

മലയാളികളെ ഒരുപാട് സിനിമകളിലൂടെ രസിപ്പിച്ച മേള രഘു അന്തരിച്ചു. അദ്ദേഹത്തിന് അറുപത് വയസ്സായിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കെ ജി ജോർജ്ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലെ നായകനായിട്ടായിരുന്നു രഘുവിന്റെ അരങ്ങേറ്റം. ശേഷം അദ്ദേഹം മുപ്പതോളം സിനിമകളിൽ അഭിനയിച്ചു. മേള രഘുവിന്റെ അവസാന ചിത്രം മോഹൻലാൽ നായകനായ ദൃശ്യം 2 ആയിരുന്നു. ഈ ചിത്രത്തിൽ രഘു എത്തിയത് ചായക്കടയിലെ തൊഴിലാളിയുടെ വേഷത്തിലാണ്. സോഷ്യൽ മീഡിയയിൽ രഘുവിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള പോസ്റ്റുകൾ വൈറലായി മാറിയിരുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ശശി എന്നാണ്. രഘു എന്ന് പേര് മാറ്റിയത് സിനിമയിലെത്തിയപ്പോഴാണ്. കഴിഞ്ഞ 16ന് വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് രഘുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Actor Mela Raghu hospitalized in critical condition

അദ്ദേഹം ചെങ്ങന്നൂരിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. കെ.എസ്.ആർ.ടി.സി ജീവനക്കാരനായ അച്ഛന്റെ നാല് മക്കളിൽ മൂത്തമകൻ ആയിരുന്നു. താരം പഠനത്തിൽ പിന്നോട്ടായിരുന്നെങ്കിലും സ്കൂളിൽ പഠിക്കുന്ന കാലത്തേ മിമിക്രിയിലും മോണോ ആക്ടിലും സമ്മാനങ്ങൾ നേടിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ഒരു സുഹൃത്താണ് ഭാരത്‌ സർക്കസിൽ ചേരുവാനായി രഘുവിനെ കായംകുളത്തുള്ള ബ്രോക്കറുടെ അടുത്ത് എത്തിക്കുന്നത്. ശേഷം അദ്ദേഹം സർക്കസിൽ തുടർന്നു.

ഒടുവിൽ മേള രഘു മരണത്തിന് കീഴടങ്ങി, വിടവാങ്ങിയത് മലയാള സിനിമയിലേക്ക്  ശ്രീനിവാസൻ കൈപിടിച്ചെത്തിച്ച പ്രതിഭ! - actor mela raghu dies at 60, says  report | Samayam ...

നടനും സംവിധായകനുമായ ശ്രീനിവാസൻ 1980ൽ കോഴിക്കോട്ട് സർക്കസ് കളിക്കുമ്പോൾ രഘുവിനെ കാണാൻ എത്തുകയും സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. ഒടുവിൽ അദ്ദേഹം രഘുവിനെ സർക്കസ് മാനേജരുടെ സമ്മതം വാങ്ങി സിനിമാ ലോകത്തേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. അങ്ങനെ കെ ജി ജോർജ്ജിന്റെ മേളയിൽ രഘു നായകനായി മാറുകയായിരുന്നു. രഘു പിന്നീട് ശ്യാമളയെ വിവാഹം ചെയ്തു. തുടർന്ന് കുറച്ചു സിനിമകളിൽ അഭിനയിച്ച താരം കമലഹാസനുമൊത്ത് അപൂർവ സഹോദരങ്ങൾ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. കൂടാതെ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിലും അദ്ദേഹം ചെറിയ വേഷം ചെയ്തിട്ടുണ്ട്.

Related posts