നടി മേഘ്ന രാജ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ ചര്‍ച്ചയാവുന്നത്.ബിഗ് ബോസ് കന്നഡ സീസണ്‍ 4 വിജയി പ്രതാമുമായി താരം വിവാഹത്തിന് ഒരുങ്ങുന്നതായിരുന്നു വാര്‍ത്തകള്‍. നിരവധി യൂട്യൂബ് ചാനലുകളാണ് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയ് പ്രതാം.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വാര്‍ത്തയ്ക്കെതിരെ രംഗത്തെത്തിയത്. പ്രതികരിക്കേണ്ടെന്നു കരുതിയതാണെന്നും ലക്ഷക്കണക്കിനുപേര്‍ കണ്ടതോടെ യൂട്യൂബ് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കും എന്നാണ് പ്രതാം കുറിച്ചത്. പ്രതികരിക്കേണ്ടെന്നാണ് കരുതിയിരുന്നത്. ഇതിന് 2.70 ലക്ഷം കാഴ്ചക്കാരായി. പണത്തിനും വ്യൂവിനും വേണ്ടി ചാനലുകള്‍ തരം താഴുന്നത് അവസാനിപ്പിക്കാന്‍ നിയമ നടപടി സ്വീകരിക്കണം. നിയപരമായി അടച്ചുപൂട്ടിയാല്‍ മറ്റുള്ള ചാനലുകള്‍ക്കും ഇതൊരു പാഠമാകും- പ്രതാം ട്വിറ്ററിലൂടെ പറയുന്നു.യൂട്യൂബ് വിഡിയോയുടെ സ്‌ക്രീന്‍ഷോട്ടിന് ഒപ്പമായിരുന്നു പോസ്റ്റ്.