ഞങ്ങളുടെ അത്ഭുതം, എന്നേക്കും എപ്പോഴും! വൈറലായി മേഘ്‌നയുടെ പോസ്റ്റ്!

മലയാളികളുടെ വളരെയധികം പ്രിയപ്പെട്ടവരാണ് നടി മേഘ്‌ന രാജും മകന്‍ ജൂനിയര്‍ ചീരുവും. യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിലൂടെയാണ് മേഘ്ന മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്. പിന്നീട് താരം കന്നഡ നടൻ ചിരഞ്ജീവി സര്‍ജയെ വിവാഹം ചെയ്തിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ചീരുവിന്റെ മരണം തെല്ലൊന്നുമല്ല താരത്തെ തളര്‍ത്തി കളഞ്ഞത്. ഗര്‍ഭിണിയായിരിക്കെ ജീവിതത്തില്‍ നേരിടേണ്ടി വന്ന വലിയ പ്രതിസന്ധിയെ തരണം ചെയ്ത് നില്‍ക്കുന്ന മേഘ്‌നയെ സ്‌നേഹതത്തോടെയും ബഹുമാനത്തോടെയും ആരാധകര്‍ ചേര്‍ത്ത് പിടിക്കുകയായിരുന്നു. മകന്‍ ജനിച്ചപ്പോള്‍ മുതല്‍ പല വിശേഷങ്ങളും മേഘ്‌ന പങ്കുവെയ്ക്കാറുണ്ട്. മകനൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ മേഘ്‌ന പങ്കുവെയ്ക്കാറുണ്ട്.

ഇത്തരത്തില്‍ മകനൊപ്പമുള്ള ഒരു വീഡിയോയാണ് മേഘ്‌ന ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. പിതാവ് ചിരഞ്ജീവി സര്‍ജയുടെ ചിത്രം നോക്കിനില്‍ക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന ജൂനിയര്‍ ചിരുവിന്റെ വീഡിയോ ആണിത്. ചിരുവിന്റെ ചിത്രത്തില്‍ തൊട്ടുനോക്കുന്ന ജൂനിയര്‍ ചിരുവിനെയും വീഡിയോയില്‍ കാണാം. ‘ഞങ്ങളുടെ അത്ഭുതം, എന്നേക്കും എപ്പോഴും! എന്ന അടിക്കുറിപ്പോട് കൂടിയാണ് മേഘ്‌ന ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്.

ഒക്ടോബര്‍ 22 നാണ് മേഘ്‌ന ആണ്‍കുഞ്ഞിന് ജന്മം നല്കിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയില്‍ ആയിരുന്നു. കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു മേഘ്‌നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം. നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. ഭര്‍ത്താവിന്റെ വിയോഗത്തിലും മേഘ്‌ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. കുഞ്ഞിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂനിയര്‍ ചീരുവെന്നാണ് കുഞ്ഞിനെ സ്‌നേഹത്തോടെ ആരാധകര്‍ വിളിക്കുന്നത്.

 

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

 

Related posts