BY AISWARYA
ചിരഞ്ജീവി സർജ യുടെ മരണ ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് നടി മേഘ്ന രാജ്. വാലന്റ്റൈൻസ് ഡേ ദിനത്തിൽ കളേഴ്സ് ടിവിയിലെ കന്നട ഡാൻസിങ് പ്രോഗ്രാമിൽ റിയാലിറ്റി ഷോ ജഡ്ജ് ആയിട്ടാണ് മേഘ്ന എത്തിയത്.
ചീരുവുമായുള്ള തന്റെ വാലന്റ്റൈൻസ് ഡേ ദിനത്തിലെ ഓർമകൾ പങ്കുവെയ്ക്കുന്നതിനിടെ ഷോയിൽ ചീ രുവിലെ ശബ്ദം എത്തിയതോടെ വിങ്ങിപ്പൊട്ടി കരയുകയായിരുന്നു മേഘ്ന. മറ്റുള്ളവർ ചേർന്ന് ആശ്വസിപ്പിച്ചു. ഇത് സത്യമായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നാണ് ഭർത്താവിന്റെ ശബ്ദം കേട്ടപ്പോൾ മേഘ്ന പറഞ്ഞത്.
https://www.instagram.com/tv/CZ3bPFyqY_3/?utm_source=ig_web_copy_link
2020 ജൂൺ ഏഴിനാണ് ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. അപ്പോൾ മേഘ്ന ഗർഭിണിയായിരുന്നു. ചിരഞ്ജീവിയുടെ മരണശേഷം മകനാണ് മേഘ്നയ്ക്ക് എല്ലാം. റയാൻ രാജ് സർജ എന്നാണ് മകന്റെ പേര്.