BY AISWARYA
മേഘ്‌നയുടെ പ്രിയതമന്‍ ചിരഞ്ജീവി സര്‍ജയുടെ ജന്മദിനത്തില്‍ ജീവിതത്തിലുണ്ടായ മറ്റൊരു സന്തോഷം കൂടി ആരാധകര്‍ക്കു വേണ്ടി പങ്കുവെക്കുകയാണ് താരം.ചിരു ഒപ്പമില്ലാതെ കടന്നുപോകുന്ന രണ്ടാമത്തെ ജന്മദിനമാണിന്ന്. പ്രിയതമനൊപ്പമുള്ള ചിത്രവും വാചകവും പോസ്റ്റ് ചെയ്ത ശേഷം താനൊരു പുതിയ തുടക്കത്തിലേക്കു കാല്‍വയ്പ്പു നടത്തുന്ന കാര്യവും മേഘ്‌ന കുറിച്ചു. ‘എല്ലാ പ്രതീക്ഷകളും മങ്ങുമ്പോള്‍, ജീവിതം നിശ്ചലമാകുമ്പോള്‍, തുരങ്കത്തിന്റെ അറ്റത്ത് എപ്പോഴും ഒരു വെളിച്ചം ഉണ്ടാകും…
എന്നെ സംബന്ധിച്ചിടത്തോളം ആ വെളിച്ചം ചിരുവാണ്. തിളക്കമാര്‍ന്നതാകാന്‍ ആ വെളിച്ചത്തിലേക്കാണ് എന്റെ യാത്ര.’ മേഘ്‌ന കുറിപ്പില്‍ പറഞ്ഞു. കൂടാതെ അതിനുപിന്നാലെ രണ്ടുപേര്‍ക്കൊപ്പമുള്ള ചിത്രങ്ങളും മേഘ്‌ന പോസ്റ്റ് ചെയ്തു. അതിലൊരാള്‍ ചിരുവിന്റെ ആത്മമിത്രം കൂടിയായ സംവിധായകന്‍ പന്നഗഭരണയാണ് ഇതിനേക്കാള്‍ മറ്റൊരു ദിവസം മികച്ചതായിരിക്കില്ല, മറ്റൊരു ടീമിനും മികച്ചതാകാന്‍ കഴിയില്ല…
ഇന്ന് നിങ്ങളുടെ ജന്മദിനമാണ്, ഇത് ഞങ്ങളുടെ സ്വപ്നവും… ഇത് നിങ്ങള്‍ക്കുള്ളതാണ്! പന്നയില്ലെങ്കില്‍ (പന്നഗഭരണ) ഞാന്‍ ഇതിനെക്കുറിച്ച് ചിന്തിക്കുമോ എന്ന് എനിക്കറിയില്ല… ഞാന്‍ ഇപ്പോള്‍ ശരിക്കും വീട്ടിലെത്തിയ പ്രതീതിയിലാണ് … ക്യാമറ … റോളിംഗ് … ആക്ഷന്‍!’ മേഘ്‌ന മറ്റു ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷന്‍ ആണിത്.മേഘ്‌ന വീണ്ടും അഭിനയത്തില്‍ സജീവമാകുന്നതിന്റെ തുടക്കമാണിന്ന്. ഭര്‍ത്താവിന്റെ പ്രിയ കൂട്ടുകാരന്റെ നിര്‍ബന്ധപ്രകാരം വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തുകയായിരുന്നു താരം. നേരത്തെ ചെറിയ തോതില്‍ താരം അഭിനയത്തിലേക്ക് മടങ്ങിയിരുന്നു.