മേഘ്ന വിൻസെന്റ് മിനിസ്‌ക്രീൻ സീരിയലുകളിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ നടിയാണ്. അടുത്തിടെ നവമാധ്യമങ്ങളിൽ താരത്തിന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട വാർത്തകൾ വന്നിരുന്നു. വിവാഹ മോചനത്തിന് ശേഷം ഇപ്പോൾ താരം മേഘ്‌നാസ് സ്റ്റുഡിയോ ബോക്‌സ് എന്ന യുട്യൂബ് ചാനലുമായി വളരെ തിരക്കിലാണ്. സ്ക്രീനിലേക്ക് വീണ്ടും എത്തുന്നതിന്റെ സന്തോഷം അടുത്തിടെ താരം പങ്കുവെച്ചിരുന്നു. മിസിസ് ഹിറ്റ്ലർ എന്ന സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിലാണ് മേഘന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായകനായി എത്തുന്നത് നടൻ ഷാനവാസ് ആണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുന്നത് താരം വീണ്ടും വിവാഹിതയായെന്നുള്ള ചർച്ചകളാണ്. മേഘ്നയുടെ കല്യാണ വേഷത്തിലുള്ള വീഡിയോയും ഫോട്ടകോളും പ്രശസ്ത ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് വികാസാണ് തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. മേഘ്ന വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുന്നെന്ന വാർത്തകളാണ് വീഡിയോ വൈറലായതോടെ പുറത്തുവരുന്നത്.
ഇപ്പോൾ താരത്തിന്റെ ആരാധകർ വീണ്ടും വിവാഹിതയാവാൻ പോവുകയാണോ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ്. കൂടാതെ ഇത് ഫോട്ടോ ഷൂട്ടിന് വേണ്ടി ഉള്ളതാണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. എന്നാൽ മേഘന ഇതുവരെ ഇതിനൊന്നും വ്യക്തമായ മറുപടി നൽകിയിട്ടില്ല. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ ആശംസകളുമായെത്തിയത്.