പറുദീസയിലേക്ക് കയറി മേഘ്ന! ആശംസകളുമായി ആരാധകർ !

മലയാളികളുടെ പ്രിയപ്പെട്ട താരമാണ്‌ മേഘ്‌ന വിൻസെന്റ്. മിനിസ്‌ക്രീൻ പരമ്പരകളിലൂടെയാണ് മേഘ്‌ന മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്. നടിയുടെ വിവാഹ മോചന വാർത്തകൾ അടുത്തിടെ വീണ്ടും നവമാധ്യമങ്ങളിൽ അടക്കം നിറഞ്ഞിരുന്നു. വിവാഹ മോചനത്തിന് ശേഷം മേഘ്‌നാസ് സ്റ്റുഡിയോ ബോക്‌സ് എന്ന യുട്യൂബ് ചാനലിലും മിനിസ്ക്രീനിലുമായി സജീവമാണ് താരമിപ്പോൾ.


തന്റെ പുതിയ വിശേഷങ്ങൾ എല്ലാം മേഘ്‌ന യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ കേരളത്തിൽ പുതിയ വീട് വാങ്ങിയതും അതിന്റെ റെനോവേഷൻ കാര്യങ്ങൾ ചെയ്യുന്നതിന്റെയും എല്ലാം വിശേഷങ്ങൾ മേഘ്‌ന പങ്കുവച്ചിരുന്നു. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് വീട് മാറുന്നതെല്ലാം വീഡിയോയിൽ കാണിച്ചിരുന്നു. അന്ന് മുതൽ ഗൃഹപ്രവേശം കാണിക്കണം എന്ന ആവശ്യവുമായി ആരാധകർ എത്തിയിരുന്നു. ഇപ്പോഴിതാ, അതിന്റെ വീഡിയോയും പങ്കുവച്ചിരിക്കുകയാണ് മേഘ്‌ന.

അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. അച്ചൻ വന്ന് വീട് വെഞ്ചരിക്കുന്നതും പാല് കാച്ചുന്നതുമെല്ലാം വീഡിയോയിൽ കാണിക്കുന്നുണ്ട്. ഒരുപാട് സന്തോഷമുണ്ടെന്ന് മേഘ്‌ന വീഡിയോയിൽ പറഞ്ഞു. പറുദീസ എന്നാണ് മേഘ്‌ന വീടിന് പേരിട്ടത്. കേക്കൊക്കെ മുറിച്ച് കുടുംബത്തോടൊപ്പം ഗൃഹ പ്രവേശം ആഘോഷമാക്കുന്നതും വീഡിയോയിൽ കാണാം. നിരവധി പേരാണ് മേഘ്‌നയ്ക്ക് ആശംസകളുമായി എത്തുന്നത്. പുതിയ വീട്ടിൽ എന്നും സന്തോഷവും സമാധാനവും നിറയട്ടെ. ഈ പ്രായത്തിൽ തന്നെ കഷ്ടപ്പെട്ട് വീട് വാങ്ങിയില്ലേ, ഇനിയുള്ള ദിവസങ്ങൾ കൂടുതൽ സന്തോഷകരമായിരിക്കട്ടെ. നല്ല പേരാണ് പറുദീസ, അതേപോലെ ജീവിതവും നന്നായിരിക്കട്ടെ. ഈ വീഡിയോക്കായി കാത്തിരിക്കുക ആയിരുന്നു എന്നൊക്കെ ആയിരുന്നു ഓരോരുത്തരുടെ കമന്റുകൾ.

Related posts