മേഘ്‌ന വിൻസെന്റ് മലയാളികൾക്ക് വളരെ പ്രിയപ്പെട്ട നടിയാണ്. താരം മലയാളികളുടെ മനസ്സിലിടം നേടിയത് മിനിസ്‌ക്രീൻ സീരിയലുകളിലൂടെയാണ്. മേഘ്‌നയുടെയും ബിസിനസുകാരനായ ഡോണിന്റെയും വിവാഹം നടക്കുന്നത് 2017 ഏപ്രിൽ മുപ്പത്തിനായിരുന്നു. അടുത്തിടെ നവമാധ്യമങ്ങളിലും മറ്റും നടിയുടെ വിവാഹ മോചന വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് താരം വിവാഹ മോചനത്തിന് ശേഷം മേഘ്‌നാസ് സ്റ്റുഡിയോ ബോക്‌സ് എന്ന യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നുണ്ട്. ഇപ്പോളിതാ താരത്തിന്റെ അഭിനയ ജീവിതത്തെക്കുറിച്ച് പറയുകയാണ്.
ചന്ദനമഴ പരമ്പരയിൽ വച്ച് ശരിക്കും ഞാൻ പാമ്പിനെ എടുക്കുന്നത് തന്നെയാണ്. അതിനെ പിടിക്കാൻ പറഞ്ഞപ്പോൾ പേടിച്ചിട്ടാകണം എങ്കിലും ഞാൻ അതിനെ പിടിച്ചു. ഞാൻ വളരെ ലൂസായിട്ടാണ് പിടിച്ചത് അപ്പോൾ അത് എന്റെ നേർക്ക് നോക്കി വന്നു നിന്നു. ഇത് കണ്ടതും എന്റെ ജീവൻ അങ്ങ് പോയി എന്ന് പറയാം. ആദ്യ ഷൂട്ടിൽ തന്നെ കാര്യങ്ങൾ നടത്തി എങ്കിലും പാമ്പ് ചെറുതായിട്ട് ഒന്ന് ചീറ്റി. അതോടെ ആളുകൾ ഓടാൻ തുടങ്ങി. ക്യാമറ എടുക്കുന്ന ചേട്ടൻ വരെ അതും ഇട്ടിട്ട് ഓടി. എന്നാൽ ഞാൻ ഉള്ള ധൈര്യം ഒക്കെ സംഭരിച്ചുകൊണ്ട് അതിനെ വിട്ടില്ല. പിടിച്ചു നിന്നു. പാമ്പാട്ടി വന്നു അതിനെ എന്റെ കൈയ്യിൽ നിന്നും വാങ്ങുന്ന വരെ ഞാൻ വിടാതെ നിന്നു എന്നതാണ് സത്യം. അടുത്തിടെ ആ വീഡിയോ വീണ്ടും വൈറൽ ആയിരുന്നു. ഒരു 24 വയസ്സ് ഉള്ളപ്പോൾ പോലും തീരെ പക്വത ഇല്ലാത്ത കുട്ടി ആയിരുന്നു ഞാൻ. കുട്ടികൾ എങ്ങനെ ആയിരുന്നോ അത് പോലെ ആയിരുന്നു ഞാൻ. നോ പറയേണ്ട ഇടത്തുപോലും ഞാൻ അത് പറയില്ലായിരുന്നു. അപ്പാപ്പനും, അമ്മാമ്മയും കൂടി വളർത്തിയ കുട്ടി ആയിരുന്നു ഞാൻ. പള്ളിയിൽ പോകുന്നു, വീട്ടിൽ വരുന്നു അമ്മാമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നു എന്നല്ലാതെ പുറം ലോകവുമായി എനിക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പിന്നെ ഫീൽഡിലേക്ക് വന്നപ്പോഴും അമ്മ ആയിരുന്നു എല്ലാം നോക്കിയിരുന്നത്. സ്വന്തമായി ഒരു ഡിസിഷൻ എടുക്കാൻ ഒന്നും അറിവ് ഉണ്ടായിരുന്നില്ല. പിന്നെ ജീവിതത്തിന്റെ ഒരു സ്റ്റേജിൽ നമ്മൾ ഒരുപാട് പാഠങ്ങൾ പഠിക്കില്ലേ. അവിടെ നിന്നും എനിക്ക് തോന്നിയതാണ് എനിക്ക് ഒരു മാറ്റം വേണം എന്ന്.
ഒരു പോപ്പി കുടയുടെ പരസ്യത്തിൽ ആയിരുന്നു ആദ്യം അഭിനയിച്ചത്. അമ്മ ആയിരുന്നു സത്യത്തിൽ എന്നെ കൊണ്ട് വരുന്നത് എന്ന് പറയാം. മൂന്നര വയസ്സ് മുതൽ ആണ് നൃത്തം പഠിക്കുന്നത്. ഓർമ്മ വയ്ക്കുന്ന കാലം മുതൽ തന്നെ ഞാൻ ഈ മേഖലയിൽ ഉണ്ടായിരുന്നു. എങ്കിൽ തന്നെയും എന്റെ പ്രൊഫെഷൻ ഇതാണ് എന്ന് മനസിലാകുന്നത് ഇപ്പോൾ ആണ്.എന്തെങ്കിലും ഒന്ന് നഷ്ടപ്പെടുമ്പോൾ അല്ലെ നമ്മൾക്ക് അതിന്റെ വാല്യൂ മനസിലാകുക. ലൈഫിന്റെ ഒരു ഘട്ടത്തിൽ മെനറ്റ്ലി, ഫിസിക്കലി, പ്രൊഫെഷണലി, ഫിനാൻഷ്യലി എല്ലാം ജീവിതത്തിൽ ഡൌൺ ആയിപോയ ഒരു സ്റ്റേജ് ഉണ്ടായിരുന്നു. അപ്പോഴാണ് തോന്നിയത് എനിക്ക് എല്ലാം തിരിച്ചു പിടിക്കണം എന്ന ചിന്ത ഉണ്ടാകുന്നത്. സമയം എടുത്തു എങ്കിലും തിരികെ പിടിക്കാൻ ആകും എന്ന് എന്റെ മനസ്സ് പറഞ്ഞിരുന്നു. എല്ലാവരുടെയും മനസ്സിൽ ഒരു ഫ്ലെയിം ഉണ്ടാകുമ്പോൾ അതിനെ ഒരുപാട് ആളുകൾ കെടുത്താൻ ശ്രമിക്കും. പക്ഷെ അത് കെട്ടില്ലെങ്കിൽ അത് അങ്ങനെ തന്നെ ആളിക്കത്തിക്കൊള്ളും. പെട്ടെന്ന് നടക്കുന്ന സംഭവം അല്ലെങ്കിലും അത് നടക്കും. എന്റെ വിഷമഘട്ടത്തിൽ എന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചത് എന്റെ അമ്മ തന്നെയാണ്. അത് എല്ലാവർക്കും അങ്ങനെ തന്നെ ആകും. അമ്മ ശരിക്കും ഒരു ബാക് ബോൺ ആയിരുന്നു.