പ്രണയ വിവാഹമായാലും അറേഞ്ച്ഡ് മാര്യേജ് ആയാലും സമാധാനം ഉണ്ടായാല്‍ മതി! മനസ്സ് തുറന്ന് മേഘ്ന!

മേഘ്‌ന വിൻസെന്റ് മലയാളികൾക്ക് വളരെ പ്രിയപ്പെട്ട നടിയാണ്. താരം മലയാളികളുടെ മനസ്സിലിടം നേടിയത് മിനിസ്‌ക്രീൻ സീരിയലുകളിലൂടെയാണ്. മേഘ്‌നയുടെയും ബിസിനസുകാരനായ ഡോണിന്റെയും വിവാഹം നടക്കുന്നത് 2017 ഏപ്രിൽ മുപ്പത്തിനായിരുന്നു. അടുത്തിടെ നവമാധ്യമങ്ങളിലും മറ്റും നടിയുടെ വിവാഹ മോചന വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് താരം വിവാഹ മോചനത്തിന് ശേഷം മേഘ്‌നാസ് സ്റ്റുഡിയോ ബോക്‌സ് എന്ന യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നുണ്ട്.


അടുത്തിടെ വീണ്ടും സ്ക്രീനിലേക്ക് എത്തുന്നതിന്റെ സന്തോഷവും താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് മേഘന രാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടൻ ഷാനവാസ് ആണ് നായകൻ. മികച്ച നർത്തകി കൂടിയായ മേഘ്‌ന, നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ചുകൊണ്ടും രംഗത്ത് വന്നിരുന്നു. തമിഴിലെ മിക്ക ഷോകളിലും ഇപ്പോഴും താരം നിറയുന്നുണ്ട്.

ഇപ്പോഴിതാ മനസ്സ് തുറക്കുകയാണ് താരം, കഴിഞ്ഞത് ഒന്നും താന്‍ മറക്കില്ലെന്നും അനുഭവങ്ങള്‍ ചീത്തയായാലും നല്ലതായാലും അതില്‍ നിന്ന് എന്തെങ്കിലും ഒക്കെ പഠിക്കാന്‍ ഉണ്ടാവും , കഴിഞ്ഞു പോയത് എല്ലാം മുന്നോട്ട് നടക്കാനുള്ള ശക്തി തരും എന്നും അമൃത പറഞ്ഞു. താന്‍ ഇപ്പോള്‍ സിംഗിള്‍ ആണെന്നും പെട്ടെന്ന് മിംഗിള്‍ അവന്‍ താല്പര്യമില്ലെന്നും നടി പറഞ്ഞു. പ്രണയ വിവാഹമായാലും അറേഞ്ച്ഡ് മാര്യേജ് ആയാലും സമാധാനം ഉണ്ടായാല്‍ മതിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

Related posts