മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മേഘ്‌ന വിൻസെന്റ്. മിനിസ്‌ക്രീൻ പരമ്പരകളിലൂടെയാണ് മേഘ്‌ന മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്. നടിയുടെ വിവാഹ മോചന വാർത്തകൾ അടുത്തിടെ വീണ്ടും നവമാധ്യമങ്ങളിൽ അടക്കം നിറഞ്ഞിരുന്നു. വിവാഹ മോചനത്തിന് ശേഷം മേഘ്‌നാസ് സ്റ്റുഡിയോ ബോക്‌സ് എന്ന യു ട്യൂബ് ചാനലിലും മിനിസ്ക്രീനിലുമായി സജീവമാണ് താരമിപ്പോൾ.
ജീവിതത്തിലെ ഒരു വലിയ ആഗ്രഹം ആയിരുന്നു ഒരു കുഞ്ഞിനെ വേണം എന്നതെന്ന് തുറന്നു പറയുകയാണ് താരമിപ്പോൾ. സ്വന്തം യൂട്യൂബ് ചാനലിലെ വീഡിയോയിലൂടെയാണ് മേഘ്ന ഇക്കാര്യം വെളിപ്പെടുത്തിയത്, പെട്ടെന്നായിരുന്നു ആ ഒരു തീരുമാനം ഉണ്ടായത്. അവൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയതോടെ ജീവിതത്തിൽ മാറ്റം ഉണ്ടായി തുടങ്ങി. വീട്ടിൽ മൊത്തത്തിൽ സന്തോഷം ഉണ്ടായി. ഹാപ്പി എന്നാണ് അവളുടെ പേര്. കൂടാതെ ഞങ്ങൾ ഉറങ്ങുന്ന സമയത്തിൽ വരെ മാറ്റം ഉണ്ടായി. രാവിലെ ഉണരുന്ന സമയം മാറി. താൻ പുതുതായി വാങ്ങിയ നായകുട്ടിയുടെ വിശേഷണങ്ങളാണ് തന്റെ യുട്യൂബ് ചാനൽ വഴി താരം ആരാധകർക്കായി പങ്ക് വെച്ചത്. നായകുട്ടിക്ക് ഹാപ്പി എന്ന് പേരിടാൻ കാരണമായത് ജീവിതത്തിൽ അവൾ വന്നപ്പോൾ നല്ല ഹാപ്പി ആണ് വീട്ടിലെല്ലാവരും എന്നത് കൊണ്ടാണെന്നും താരം പറയുന്നു.
സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിൽ മേഘന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടൻ ഷാനവാസ് ആണ് നായകൻ. മികച്ച നർത്തകി കൂടിയായ മേഘ്‌ന, നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ചുകൊണ്ടും രംഗത്ത് വന്നിരുന്നു. തമിഴിലെ മിക്ക ഷോകളിലും ഇപ്പോഴും താരം നിറയുന്നുണ്ട്.