മേഘ്ന വിൻസെന്റ് മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ്. താരം കുടുംബ പ്രേക്ഷകരുടെ ഉള്ളിൽ കടന്നു കൂടിയത് ചന്ദനമഴ എന്ന പരമ്പരയിലെ അമൃത എന്ന കഥാപാത്രത്തിലൂടെയാണ്. അടുത്തിടെ താരം ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ഈ ചാനലിലൂടെ ആരാധകരുമായി താരം സംവദിക്കാറുമുണ്ട്. മേഘ്നാസ് സ്റ്റുഡിയോ എന്നാണ് മേഘ്നയുടെ ചാനലിന്റെ പേര്. താരത്തിന്റെ ജീവിതത്തേയും അഭിനയത്തേയും കുറിച്ചുമെല്ലാം നിരവധി ചോദ്യങ്ങൾ ആരാധകർ ചോദിച്ചിരുന്നു. ആരാധകരുടെ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
ജീവിതത്തിൽ ഇനിയൊരു കൂട്ട് വേണമെന്ന് തോന്നിയിട്ടുണ്ടോ എന്നൊരാൾ ചോദിച്ചതിനും മേഘ്ന നൽകിയ മറുപടി ഇങ്ങനെ. പ്രത്യേക ഗുണങ്ങൾ ഒന്നും വേണമെന്നില്ല തന്റെയടുത്ത് ജെനുവിൻ ആയിരിക്കണം. ഈ ലൈഫിലെങ്കിലും തന്നെ ചീറ്റ് ചെയ്യാതിരിക്കുമല്ലോയെന്നും മേഘ്ന പറഞ്ഞു. ജീവിതത്തിൽ സംഭവിച്ച ഓരോ സംഭവങ്ങളും ആണ് തന്നെ താനാക്കിയത് അതിനാൽ ഒന്നും തിരുത്തേണ്ട. നടിയായിരുന്നില്ലെങ്കിൽ താനൊരു ഡാൻസ് ടീച്ചർ ആകുമായിരുന്നു.
2017 ഏപ്രിൽ മുപ്പതിനായിരുന്നു ഡിംപിളിന്റെയും സഹോദരൻ ഡോണിന്റെയും മേഘ്നയുടെയും വിവാഹം. താരങ്ങളുടെ മനസമ്മതം ഒരുമിച്ചായിരുന്നു നടത്തിയിരുന്നു. രണ്ട് താരവിവാഹങ്ങളായിരുന്നതിനാൽ വലിയ ആഘോഷത്തോടെയായിരുന്നു നടത്തിയതും. വിവാഹത്തിന് മുൻപുള്ളതും ശേഷമുള്ള വീഡിയോസും ഫോട്ടോഷൂട്ടുമെല്ലാം സോഷ്യൽ മീഡിയയിൽ തരംഗവുമായിരുന്നു. അതുകൊണ്ട് ഇവരുടെ വിവാഹമോചന വാർത്ത വന്നപ്പോൾ ആരാധകർക്ക് അത് വിശ്വസിക്കാനും കഴിഞ്ഞിരുന്നില്ല. ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രമായിരുന്നു മേഘ്ന വിൻസെന്റിന് ഇത്രയധികം പ്രശസ്തി നേടി കൊടുത്തത്. ഒരു നാട്ടിൻപുറത്തുകാരിയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടി കൊടുത്തു. അതിലൂടെ നിരവധി ആരാധകരെയും താരത്തിന്