ചീരു…നമ്മുടെ കുഞ്ഞ് രാജകുമാരന് ഒരു വയസ്സായി! വൈറലായി മേഘ്‌നയുടെ ഹൃദയഹാരിയായ കുറിപ്പ്‌!

യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ്‌ മേഘ്നാ രാജ്. ആഗസ്റ്റ് 15,ബ്യൂട്ടിഫുൾ,മെമ്മറീസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ താരം ചെയ്തിരുന്നു.
കഴിഞ്ഞദിവസമായിരുന്നു മേഘ്‌നയുടെയും ചിരഞ്ജീവി സര്‍ജയുടെയും മകന് ഒന്നാം പിറന്നാള്‍. ചിരഞ്ജീവി ഈ ലോകത്തോട് വിടപറഞ്ഞു എങ്കിലും മേഘ്‌ന കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ്. മകന്റെ ആദ്യ പിറന്നാളിന് ആശംസകള്‍ നേര്‍ന്ന് മേഘ്‌ന പങ്കുവെച്ച ഹൃദ്യമായ കുറിപ്പും സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമായിരിക്കുകയാണ്.
‘ചീരു…നമ്മുടെ കുഞ്ഞ് രാജകുമാരന് ഒരു വയസ്സായി.. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്റെ കുഞ്ഞേ, നീ എത്ര വേഗത്തിലാണ് വളരുന്നത്. നമ്മള്‍ എന്നും ഇങ്ങനെ പരസ്പരം ചേര്‍ന്നിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു! ജന്മദിനാശംസകള്‍! അപ്പയും അമ്മയും നിന്നെ സ്‌നേഹിക്കുന്നു.’ മകന്റെ ഒപ്പമുള്ള കുറച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് മേഘ്‌ന കുറിച്ചു. ഒക്ടോബര്‍ 22 നാണ് ജൂനിയര്‍ ചീരുവിന്റെ പിറന്നാള്‍.

കഴിഞ്ഞ ദിവസം റയാന്റെ ആദ്യ വിജയദശമി ആഘോഷങ്ങളുടെ മനോഹരമായ ചിത്രങ്ങളും മേഘ്‌ന സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവരാത്രി നാളിലാണ് ജൂനിയര്‍ ചീരു എന്ന റയാന്റെ ജനനം. നവരാത്രി ആഘോഷങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ ബൊമ്മക്കൊലുവിന് മുന്നില്‍ ഇരിക്കുന്ന മകന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരുന്നത്.

മകന്റെ പേരിടല്‍ ചടങ്ങിന്റെ വീഡിയോയും മേഘ്‌ന പങ്കുവെച്ചിരുന്നു. മകന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ആരകാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം. മേഘ്‌ന മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ് ഭര്‍ത്താവ് ചീരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടയുന്നത്. ജൂനിയര്‍ ചീരു എന്നു പറഞ്ഞാണ് മേഘ്‌ന പലപ്പോഴും മകന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ളത്. മകന്റെ ഒാരോ വിശേഷവും സോഷ്യല്‍ മീഡിയകള്‍ വഴി നടി പങ്കുവെയ്ക്കാറുണ്ട്.

Related posts