ചിരഞ്ജീവിയുടെ വേർപാടിന് ശേഷം വീണ്ടും മേഘ്‌ന ക്യാമറയ്ക്ക് മുന്നിൽ!

മേഘ്‍ന രാജ് എല്ലാവർക്കും പ്രിയപ്പെട്ട നടിയാണ്. താരത്തിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ ഒരു വർഷം മുൻപ് മരണപ്പെട്ടിരുന്നു. ഇരുവർക്കും ഒമ്പത് മാസം പ്രായമുള്ള ഒരു മകനുണ്ട്. മലയാളി പ്രേക്ഷകര്‍ മേഘ്‍ന രാജിന്റെയും ജൂനിയര്‍ ചിരുവിന്റെയും വിശേഷങ്ങള്‍ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ മേഘ്‍ന ഒരു വര്‍ഷത്തിന് ശേഷം ക്യാമറയ്ക്ക് മുന്നിൽ നിൽക്കുകയാണ്.

മറ്റൊരു സന്തോഷം ജൂനിയര്‍ ചിരു ഇന്നേയ്‍ക്ക് ഒമ്പത് മാസം പിന്നിടുന്നു എന്നതാണ്. മേഘ്ന തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ സന്തോഷം പങ്കുവെച്ചത്. ഒരു വർഷത്തിനുശേഷം ക്യാമറയെ അഭിമുഖീകരിച്ചിരിക്കുന്നുവെന്നാണ് മേഘ്‍ന എഴുതിയിരിക്കുന്നത്. മേഘ്‍ന രാജ് തന്റെ ഫോട്ടോയ്‌ക്കൊപ്പമാണ് ഇങ്ങനെ കുറിച്ചത്. ഒട്ടേറെ പേരാണ് ആശംസകളുമായി എത്തുന്നത്.

ചിരഞ്‍ജീവി സര്‍ജ ആഗ്രഹിച്ചപോലെ ചിരിച്ചുകൊണ്ട് ജീവിക്കും എന്ന് പറഞ്ഞ മേഘ്ന സിനിമയിലേക്ക് തിരിച്ചെത്തുമെന്നും വ്യക്തമാക്കിയിരുന്നു. മേഘ്‍നയ്‍ക്കും ചിരഞ്‍ജീവി സര്‍ജയ്‍ക്കും മകൻ ജനിച്ചത് കുടുംബത്തിനെന്ന പോലെ ആരാധകര്‍ക്കും ആഘോഷമായിരുന്നു.

Related posts