തന്റെ കുഞ്ഞിനെ സുഹൃത്തുക്കളായ നസ്രിയയും അനന്യയും വിളിക്കുന്ന പേരുകളെക്കുറിച്ച് മേഘ്ന രാജ്!

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടിയാണ് മേഘ്ന രാജ്. തൻ്റെ ജീവിതത്തിലെ പല പ്രശ്നങ്ങളിലും കുടുംബത്തോടൊപ്പം തന്നെ ധൈര്യം പകരാൻ സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നു എന്ന് നടി മേഘ്‌ന. പല അഭിമുഖങ്ങളിലും നടിമാരായ അനന്യയും നസ്രിയയും തന്റെ ഉറ്റ ചങ്ങാതിമാരാണ് എന്ന് മേഘ്‌ന പറഞ്ഞിട്ടുള്ളതാണ്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തൻ്റെ ഈ സുഹൃത്തുക്കളെ കുറിച്ച് മേഘ്‌ന പറഞ്ഞിരിക്കുന്നത്. തന്റെ കുഞ്ഞിനെ നസ്രിയയും അനന്യയും വിളിക്കുന്ന പേരുകളെക്കുറിച്ചാണ് മേഘ്‌ന സംസാരിക്കുന്നത്.

ദിഷ്ടു എന്നാണ് അനന്യ കുഞ്ഞിനെ വിളിക്കുന്നത്. നസ്രിയ വിളിക്കുന്നത് ചുമ്പക് എന്നാണ്. പലരും പല പേരുകള്‍ വിളിക്കും. ചിന്റു എന്നാണ് അച്ഛന്‍ വിളിക്കുന്നത്. ബങ്കാര എന്ന് അമ്മ വിളിക്കും. ചിന്നു, മിന്നു എന്നാണ് എന്റെ വിളികള്‍. വിളികേട്ടാല്‍ തന്നെ അവന്‍ ചിരിക്കും. ചിരുവിന്റെ ആരാധകര്‍ വിളിക്കുന്നത് ജൂനിയര്‍ സി എന്നാണ്. സിംബാ എന്ന് വിളിക്കുന്നവരുമുണ്ട്, മേഘ്‌ന പറഞ്ഞു. സുഹൃത്തുക്കള്‍ ഇപ്പോഴും കൂടെയുണ്ടെന്നും രണ്ട് മാസം കഴിഞ്ഞാല്‍ കുഞ്ഞിന് യഥാര്‍ത്ഥ പേരിടല്‍ ചടങ്ങ് നടത്താനിരിക്കുകയാണെന്നും മേഘ്‌ന പറഞ്ഞു.

മേഘ്ന രാജിന്റെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ മരണം തെന്നിന്ത്യന്‍ സിനിമയില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. മേഘ്ന ഗര്‍ഭിണിയായിരിക്കുന്ന സമയത്തായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണം. കുഞ്ഞാണ് ഇനി തന്റെ ലോകമെന്നാണ് ഭര്‍ത്താവിന്റെ മരണശേഷം മേഘ്‌ന പ്രതികരിച്ചത്. നിരവധി മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ നടി കൂടിയാണ് മേഘ്ന. വി.കെ പ്രകാശിന്റെ ബ്യൂട്ടിഫുള്‍ എന്ന സിനിമ മലയാളത്തില്‍ മേഘ്നയ്ക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തിരുന്നു.

Related posts