കന്നഡ നടൻ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിതമായ മരണം സിനിമാലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കഴിഞ്ഞ ജൂണിലായിലായിരുന്നു. നടി മേഘ്ന രാജ് ആണ് അദ്ദേഹത്തിന്റെ ഭാര്യ. മേഘ്ന അദ്ദേഹം മരിക്കുമ്പോള്‍ 5 മാസം ഗര്‍ഭിണിയായിരുന്നു. ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗം തന്റെ ആദ്യ കണ്മണിക്കായി കാത്തിരിക്കവേയായിരുന്നു. ശേഷം മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകിയത് ഒക്ടോബർ 22 നാണ്. മേഘ്ന തന്‍റെ മകനെ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തിയത് ഈ വർഷത്തെ പ്രണയദിനത്തിലാണ്. മേഘ്ന കുഞ്ഞിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നത് ജൂനിയർ സി എന്ന് കുറിച്ചുകൊണ്ടായിരുന്നു.
ഇപ്പോഴിതാ മേഘ്ന ഇൻസ്റ്റഗ്രാമിലൂടെ തന്‍റെ ജീവിതത്തിലെ പ്രധാനിയായ ഒരു വ്യക്തിയെ പരിചയപ്പെടുത്തുകയാണ്. ഇത് ഡോക്ടർ മാധുരി സുമന്ത്. എന്‍റെ ഗൈനക്കോളജിസ്റ്റും ആത്മ സുഹൃത്തും മൂത്ത സഹോദരിയും കുടുംബാംഗവും അങ്ങനെ ഇവർ എനിക്ക് എല്ലാമാണ്-മേഘ്ന കുറിച്ചു. ജീവിതത്തിൽ ഞാൻ കടന്നുപോയ ഏറ്റവും വെല്ലുവിളി നിറഞ്ഞ അവസരത്തിൽ കൂടെ നിന്ന ഒരാൾ. എന്‍റെ ജീവിതത്തിൽ ഇവരെപ്പോലെ ഒരാള്‍ എത്രത്തോളം പ്രധാനപ്പെട്ടയാളാണെന്ന് ലോകം അറിയണമെന്ന് ഞാൻ ആഗ്രഹിക്കുകയാണ്-ഇതായിരുന്നു മേഘ്‌നയുടെ വാക്കുകൾ.
അവർ തനിക്ക് ആരോഗ്യകരമായ ഒരു ഗർഭം ഉണ്ടെന്നും ജൂനിയർ സി സുരക്ഷിതനാണെന്നും ഉറപ്പുവരുത്തി. നമ്മുടെ ശാരീരിക ക്ഷേമം പോലെത്തന്നെ വൈകാരിക ക്ഷേമവും ഉറപ്പാക്കുന്ന ഒരു ഡോക്ടർ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഞാൻ മാത്രമല്ല, അവരുടെ എല്ലാ രോഗികളും ശരിയായ പാതയിലാണെന്ന് ഉറപ്പാക്കുന്ന വളരെ കുറച്ച് ഡോക്ടർമാരിൽ ഒരാളാണ് മാധുരി എന്നും മേഘ്‌ന കുറിച്ചു. മാധുരി ഇല്ലായിരുന്നെങ്കിൽ ഞാൻ എങ്ങനെ വൈകാരികമായി ഈ കാലഘട്ടം അതിജീവിക്കുമായിരുന്നെന്ന് എനിക്കറിയില്ല എന്നും അവർ പറഞ്ഞു. തന്റെ പ്രിയപ്പെട്ട മാധുരി ഡോക്ടറിനോടും അക്ഷ ആശുപത്രിയിലെ എല്ലാ സ്റ്റാഫുകളോടും മേഘ്‌ന ഇൻസ്റ്റയിലെ ഈ പോസ്റ്റിലൂടെ നന്ദി അറിയിച്ചു.