മീര വാസുദേവ് മോഹന്‍ലാലിന്‍റെ നായികയായി തന്മാത്ര എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ്. മലയാളികള്‍ എന്നും അന്യ ഭാഷയില്‍ നിന്നെത്തുന്ന നടിമാരെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. അത്കൊണ്ട് തന്നെ മീരയേയും ഇരുകയ്യും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. എന്നാൽ മലയാളത്തില്‍ നിന്നും നീണ്ട ഇടവേള എടുത്ത് മീരാ വാസുദേവ് എന്ന നടി അപ്രത്യക്ഷയായി. പിന്നീട് കുറേ വര്‍ഷങ്ങള്‍ മീരയെ പറ്റി ആര്‍ക്കും ഒരു അറിവില്ലായിരുന്നു. ദാമ്പത്യ ജീവിതത്തിലെ തകര്‍ച്ചയും മീരയുടെ അഭിനയജീവിതത്തിന് ഒരുപരിധിവരെ തിരിച്ചടിയായി. എന്നാല്‍ മീര വാസുദേവ് മലയാള മിനി സ്‌ക്രീനിന്റെ സ്വന്തം താരമാണ് ഇപ്പോൾ. കുടുംബ വിളക്കിലെ ശക്തമായ സ്ത്രീ കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് മീര വീണ്ടും തിരിച്ചു വരവ് അറിയിച്ചു.
കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് താരം മിനി സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്. പരമ്പര സംപ്രേക്ഷണം ആരംഭിച്ച കുറച്ചു ദിവസങ്ങള്‍കൊണ്ടുതന്നെ മീരക്ക് നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സീരിയലില്‍ മീര അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപത്രത്തെ ഇരു കൈയും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ, ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത് താരത്തിന്റെ പഴയൊരു വീഡിയോയാണ്. ജെ ബി ജംഗ്ഷനിലൂടെയാണ് ആ ദുരനുഭവം താരം പങ്കുവെച്ചത്. തമിഴ്നാട്ടില്‍ ജനിച്ച മുംബൈയില്‍ വളര്‍ന്ന മീരയുടെ വിദ്യാഭ്യാസകാലഘട്ടം ഒക്കെ തന്നെ മഹാരാഷ്ട്രയില്‍ ആയിരുന്നു.
ഇപ്പോള്‍ കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവം അതെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം. മീരയുടെ വാക്കുകള്‍ ഇങ്ങനെ എട്ടു വയസു മുതല്‍ 16 വയസ്സു വരെ അച്ഛന്റെ ഒരു സുഹൃത്ത് എന്നെ ചൂഷണം ചെയ്തിരുന്നു. പേടിച്ച് താന്‍ ഒന്നും പറഞ്ഞിരുന്നില്ല. അച്ഛന്റെ വിശ്വാസം നേടിയെടുത്ത അയാള്‍ തന്നെ നിരന്തരമായി ചൂഷണം ചെയ്യുമായിരുന്നു. അച്ഛന്റെയും അമ്മയുടെയും സന്തോഷം നശിപ്പിക്കേണ്ട എന്നോര്‍ത്ത് ഒന്നും ഞാന്‍ പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍ ഒരു ദിവസം അയാള്‍ എന്നെ ആളൊഴിഞ്ഞ അപ്പാര്‍ട്ട്മെന്റ്ലേക്ക് കൊണ്ടുപോയി. അവിടെവെച്ച് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ ശക്തമായി പ്രതികരിച്ചു. ആളുകളെ വിളിച്ചു കൂട്ടി തന്നെ തല്ലിക്കൊല്ലും എന്ന് ഞാന്‍ പറഞ്ഞു. പേടിച്ചു പോയാല്‍ എന്നെ കൊണ്ടുപോയി വീട്ടിലാക്കി’ മീര പറയുന്നു. എട്ടു വര്‍ഷത്തോളം താന്‍ അനുഭവിച്ച ദുര അനുഭവത്തെക്കുറിച്ച് നടി പറഞ്ഞത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. താരം ശക്തമായി പ്രതികരിച്ചതിന് അഭിനന്ദിച്ച ഒരുപാട് ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്.