മീര വാസുദേവ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. നടി ഇപ്പോൾ മിനിസ്‌ക്രീനിലും തിളങ്ങുകയാണ്. ഹിറ്റ് പരമ്പര കുടുംബവിളക്കിലെ നായികയായി പ്രേക്ഷകമനസ്സിൽ ഇടം നേടിയിരിക്കുകയാണ് മീര. സുമിത്ര എന്ന കഥാപാത്രമായാണ് പരമ്പരയില്‍ താരം വേഷമിടുന്നത്. മീര തന്റെ ജീവിതത്തില്‍ താനെടുത്ത തീരുമാനങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോൾ. മീരയുടെ ജീവിതത്തില്‍ വന്നു പോയ രണ്ട് പേരുടെ ചിത്രം ഒരു ചാനല്‍ പരിപാടിയില്‍ കാണിച്ച് ബ്രിട്ടാസ് മീരയോട് സംസാരിക്കുന്നു. ജീവിതത്തില്‍ എടുത്ത ചില തീരുമാനങ്ങള്‍ ശരിയായിരിക്കാം അല്ലെങ്കില്‍ തെറ്റായി പോകാം. ഈ തീരുമാനങ്ങള്‍ ഒക്കെ ബോധപൂര്‍വ്വം എടുത്തവ ആയിരുന്നോ അതോ തെറ്റായ തീരുമാനങ്ങള്‍ ആയിരുന്നുവോ എന്നും ബ്രിട്ടാസ് ചോദിച്ചു. ഈ ചോദ്യങ്ങൾക്കാണ് മീര മറുപടി നല്‍കിയത്.
മീരയുടെ വാക്കുകളിങ്ങനെ, വിശാല്‍ വന്നത് എന്റെ 22, 23 വയസ്സിലാണ്. അശോക് കുമാര്‍ സാറിന്റെ മകനായിരുന്നു വിശാല്‍. ഇപ്പോഴും അശോക് കുമാര്‍ ജിയെ കുറിച്ച് സംസാരിക്കുമ്പോള്‍ ആ ബന്ധത്തിന്റെ ഒരു തീവ്രത അറിയാനാകും. തെറ്റെന്ന് പറയാന്‍ ആകില്ല. ആ തീരുമാനം എടുത്ത ശേഷമാണു ഞാന്‍ സ്‌ട്രോങ്ങ് ആയി തീര്‍ന്നതെന്നു പറയും അതില്‍ എനിക്ക് വിശാലിനോട് നന്ദിയുണ്ട്. ഇപ്പോള്‍ യാതൊരു ബന്ധവും ഇല്ല. അതില്‍ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്. കാരണം മനസ്സില്‍ ഇത് വച്ചിട്ട് ഒരു വിഷമവും എന്നോട് കാണിച്ചിട്ടില്ല. ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനം ആയിരുന്നു ആദ്യ വിഹമോചനം. ഞാന്‍ അത് ഒരു നഷ്ടമായി കാണുന്നില്ല. ആ അനുഭവത്തില്‍ നിന്നും ഞാന്‍ ഒരുപാട് പഠിച്ചിട്ടുണ്ട്. എനിക്ക് അതില്‍ ഒരു സങ്കടവും ഇല്ല. നല്ല ഒരു നടിയാകാനും നല്ല ഒരു വ്യക്തിയാക്കാനുമുള്ള അനുഭവം ഞാന്‍ നേടി അതില്‍ നിന്നും.
ജോണിനെ കുറിച്ചു കൂടി എനിക്ക് സംസാരിക്കണം. വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം. വളരെ പോസിറ്റീവ് ആയിട്ടുള്ള വ്യക്തി. സിനിമയില്‍ കാണുന്ന ഒരു വില്ലനല്ല ജീവിതത്തില്‍, വണ്ടര്‍ഫുൾ ആയ ഒരു വ്യക്തിയാണ് അദ്ദേഹം. നല്ല ഒരു അച്ഛന്‍ കൂടിയാണ് ജോണ്‍. കുട്ടിയുടെ എല്ലാ കാര്യങ്ങളും അദ്ദേഹമാണ് ചെയ്തത്. ഇത്രയും പോസിറ്റീവ് ആയ ഒരു വ്യക്തിയെ എന്തിനാണ് വേണ്ടാന്ന് വയ്ക്കുന്നതെന്ന് ചോദിച്ചാല്‍ അതിനി പറഞ്ഞിട്ട് ആര്‍ക്കും ഒരു ഗുണവും ലഭിക്കുന്നില്ലല്ലോ. വിവാഹം എന്ന് പറയുന്നത് വളരെ വലിയ ഒരു കമിറ്റ്‌മെന്റ് ആണ്, അഡ്ജസ്റ്റ് ചെയ്യാവുന്നത്ര അഡ്ജസ്റ്റ് ചെയ്യണം. ഞാന്‍ വിവാഹത്തിലെ കമിറ്റ്‌മെന്റില്‍ വിശ്വസിക്കുന്നു.