ആ കഥാപാത്രം ചെയ്യുവാൻ സഹായിച്ചത് അമ്മ ! മനസ്സ് തുറന്ന് സുമിത്ര!

മലയാള സിനിമ സീരിയൽ പ്രേക്ഷകർക്ക് ഒരുപോലെ പ്രിയപ്പെട്ട താരമാണ്‌ മീര വാസുദേവ്.തന്മാത്ര എന്ന ബ്ലെസ്സി മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ താരമാണ് മീര വാസുദേവ്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി താരം മാറി. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ താരമിപ്പോൾ മിനിസ്ക്രീനിലും തന്റെ വരവ് അറിയിച്ചിരുന്നു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സുമിത്ര എന്ന കഥാപാത്രമായാണ് താരം പരമ്പരയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സീരിയലിൽ നാല് മക്കളുടെ അമ്മയുടെ വേഷം ആണ് കൈകാര്യം ചെയ്യുന്നത്.

ഇപ്പോളിതാ തന്മാത്ര എന്ന സിനിമയെക്കുറിച്ച് പറയുകയാണ് താരം, വാക്കുകളിങ്ങനെ, ആ കഥാപാത്രത്തെ കുറിച്ച് വളരെ വിശദമായ ഒരു ചിത്രം ബ്ലെസ്സി സർ എനിക്ക് നൽകിയിരുന്നു. എന്റേതായ രീതിയിൽ ചെറിയ നിരീക്ഷണം നടത്തി അത് പൂർണമാക്കുക എന്നതായിരുന്നു എന്റെ ഉത്തരവാദിത്വം. അതിന് വേണ്ടി ഞാൻ ചെയ്തത് എന്റെ അമ്മയെ നിരീക്ഷിക്കുക എന്നതാണ്. അമ്മയ്ക്ക് ഞങ്ങൾ രണ്ട് കുട്ടികളാണ്. ഞങ്ങളുടെ കാര്യങ്ങൾ നോക്കുന്നതിനൊപ്പം അച്ഛനോട് അമ്മ എങ്ങിനെയാണ് ഇടപഴകുന്നത് എന്ന് നോക്കി പഠിച്ചാണ് ആ കഥാപാത്രം ചെയ്തത്. പിന്നെ എനിക്ക് നല്ലൊരു സപ്പോർട്ടിങ് ടീം ഉണ്ടായിരുന്നു. ബ്ലെസ്സി സാറിന്റെ നിർദ്ദേശങ്ങളും മറ്റ് ക്രൂ മെമ്പേഴ്‌സും ലാൽ സാറും എല്ലാം എന്നെ സഹായിച്ചു. എന്റെ ജോലി വളരെ എളുപ്പമാക്കി തന്നു. എന്റെ ഉള്ളിലെ സംശയങ്ങൾ ഞാൻ നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. അതുകൊണ്ടൊക്കെയാണ് ആ കഥാപാത്രം എനിക്ക് അത്രയും നല്ല രീതിയിൽ ചെയ്യാൻ സാധിച്ചത്.

ഇപ്പോൾ സുമിത്ര എന്ന കഥാപാത്രത്തെ കുറിച്ച് ആണെങ്കിലും ഞാൻ നിരന്തരം സംശയങ്ങൾ ചോദിച്ചുകൊണ്ടിരിയ്ക്കും. അവളുടെ മൂഡ് എങ്ങിനെയാണ്, എന്തുകൊണ്ടാണ് ഇപ്പോൾ അവൾക്ക് ദേഷ്യം വന്നത്, എന്തുകൊണ്ടാണ് അവൾ മൗനം പാലിക്കുന്നത് എന്നിങ്ങനെയുള്ള എന്റെ ചോദ്യങ്ങൾക്ക് എല്ലാം സംവിധായകനും സ്‌ക്രിപ്റ്റ് റൈറ്ററും കൃത്യമായ മറുപടി നൽകും. അത് അനുസരിച്ചാണ് ആ കഥാപാത്രം ചെയ്യുന്നത്. ഏതൊരു റോൾ എടുക്കുമ്പോഴും ആദ്യം ചിന്തിയ്ക്കുന്നത് എന്നെ കൊണ്ട് അതിന് സാധിയ്ക്കുമോ എന്നാണ്. എനിക്ക് പറ്റില്ല എന്ന് തോന്നിയാൽ ഒരിക്കലും അതിന് വേണ്ടി മറ്റൊരാളുടെ സമയവും പണവും ഞാൻ നശിപ്പിക്കില്ല. എനിക്ക് പറ്റും എന്ന് തോന്നിയാൽ കൃഷ്ണ ഭഗവാനെ ഏൽപിച്ച് ആ പ്രൊജക്ടിലേക്ക് കടക്കും. ഏതൊരു കഥാപാത്രമായി മാറുമ്പോഴും കൃത്യമായ ധാരണ അതിനെ കുറിച്ച് ഉണ്ടായിരിക്കണം എന്ന നിർബന്ധം എനിക്കുണ്ട്- മീര വാസുദേവൻ പറഞ്ഞു.

Related posts