മലയാള സിനിമ സീരിയൽ പ്രേക്ഷകർക്ക് ഒരുപോലെ പ്രിയപ്പെട്ട താരമാണ് മീര വാസുദേവ്.തന്മാത്ര എന്ന ബ്ലെസ്സി മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ താരമാണ് മീര വാസുദേവ്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി താരം മാറി. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ താരമിപ്പോൾ മിനിസ്ക്രീനിലും തന്റെ വരവ് അറിയിച്ചിരുന്നു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സുമിത്ര എന്ന കഥാപാത്രമായാണ് താരം പരമ്പരയിൽ പ്രത്യക്ഷപ്പെടുന്നത്.
കുടുംബ വിളക്ക് സീരിയലിൽ മാസങ്ങളോളമായി പറഞ്ഞുകൊണ്ടിരിയ്ക്കുന്ന കാര്യമാണ് സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം. ഏതോ ഒരു അഞ്ചാം തിയ്യതി എന്നാണ് സീരിയലിൽ സ്ഥിരം പറയുന്നത്. ആ അഞ്ചാം തിയ്യതി ആയില്ലേ എന്ന് ചോദിച്ച് ചോദിച്ച് പ്രേക്ഷകരും മടുത്തു. ഇപ്പോഴിതാ കല്യാണം കഴിഞ്ഞിരിയ്ക്കുന്നു എന്ന വാർത്തകൾ പുറത്ത് വരുന്നു. കല്യാണ വേഷത്തിലുള്ള വീഡിയോ പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയത് സുമിത്രയെ അവതരിപ്പിയ്ക്കുന്ന മീര വാസുദേവൻ തന്നെയാണ്. കല്യാണത്തിന് വേണ്ടിയുള്ള ഒരുക്കം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. അതി സുന്ദരിയായ മീരയെയാണ് വീഡിയോയിൽ കാണുന്നത്.
ഇതുവരെ കല്യാണത്തെ കുറിച്ച് പറയുമ്പോൾ എല്ലാം നടക്കുമായിരിയ്ക്കും എന്ന ഭാവമായിരുന്നു സുമിത്രയ്ക്ക്. ആദ്യമായി എന്ത് തന്നെ സംഭവിച്ചാലും ഈ കല്യാണം നടക്കണം എന്ന് സുമിത്ര പറഞ്ഞത് ആരാധകരും ആഘോഷമാക്കിയിരിയ്ക്കുകയാണ്