മലയാള സിനിമ സീരിയൽ പ്രേക്ഷകർക്ക് ഒരുപോലെ പ്രിയപ്പെട്ട താരമാണ് മീര വാസുദേവ്.തന്മാത്ര എന്ന ബ്ലെസ്സി മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ താരമാണ് മീര വാസുദേവ്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി താരം മാറി. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ താരമിപ്പോൾ മിനിസ്ക്രീനിലും തന്റെ വരവ് അറിയിച്ചിരുന്നു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സുമിത്ര എന്ന കഥാപാത്രമായാണ് താരം പരമ്പരയിൽ പ്രത്യക്ഷപ്പെടുന്നത്.
ഇപ്പോളിതാ മീരയുടെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്, വാക്കുകളിങ്ങനെ, വിവാഹ മോചനത്തിന് എപ്പോഴും സമൂഹം കുറ്റം പറയുന്നത് സ്ത്രീകളെയാണ്. എന്നാൽ എന്റെ ആദ്യ ദാമ്പത്യ ജീവിതം ഞാൻ ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത അധ്യായം ആയിരുന്നു. മാനസികമായും ശാരീരികമായും ഒരുപാട് ഉപദ്രവിക്കപ്പെട്ടു. വിവാഹ മോചനത്തിന് ശേഷം എനിക്ക് വധഭീഷണി പോലും ഉണ്ടായിരുന്നു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഒരു കാര്യത്തിൽ ഞാൻ വിശാലിനോട് നന്ദിയുള്ളവളാണ്. ആ ബന്ധം വേർപിരിഞ്ഞ് കുറച്ച് കാലം കഴിഞ്ഞപ്പോൾ എന്നെ അദ്ദേഹം ശല്യം ചെയ്തിട്ടില്ല. ഞാൻ സ്വതന്ത്രയായി. പിന്നീട് ഇതുവരെ അവരുമായി യാതൊരു ബന്ധവും ഇല്ല. എവിടെയാണെന്ന് പോലും അറിയില്ല. എന്നാൽ ആ വിവാഹ ജീവിതത്തിലൂടെ പലതും എനിക്ക് ജീവിതത്തിൽ പഠിക്കാൻ സാധിച്ചു.
രണ്ടാം വിവാഹ മോചനം പരസ്പര സമ്മതത്തോടെയായിരുന്നു. രണ്ട് പേർക്കും മാനസികമായി അടുക്കാൻ കഴിഞ്ഞില്ല. നല്ലൊരു അച്ഛനാണ് ജോൺ. അദ്ദേഹവുമായി ഇപ്പോഴും നല്ല സൗഹൃദമുണ്ട്. ജോണിനെ ഓർക്കുമ്പോൾ എനിക്ക് ബഹുമാനമാണ് തോന്നാറുള്ളത്. പക്ഷെ ഞങ്ങൾക്ക് മാനസികമായി പൊരുത്തപ്പെടാൻ സാധിച്ചില്ല എന്നതാണ് വിവാഹ മോചനത്തിന് കാരണം.