ആ സമയം എന്റെ ചുണ്ടുകള്‍ മരവിച്ചുപോയി! മീര വാസുദേവ് പറയുന്നു!

മലയാള സിനിമ സീരിയൽ പ്രേക്ഷകർക്ക് ഒരുപോലെ പ്രിയപ്പെട്ട താരമാണ്‌ മീര വാസുദേവ്.തന്മാത്ര എന്ന ബ്ലെസ്സി മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ താരമാണ് മീര വാസുദേവ്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി താരം മാറി. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ താരമിപ്പോൾ മിനിസ്ക്രീനിലും തന്റെ വരവ് അറിയിച്ചിരുന്നു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സുമിത്ര എന്ന കഥാപാത്രമായാണ് താരം പരമ്പരയിൽ പ്രത്യക്ഷപ്പെടുന്നത്.

Meera Vasudevan wiki Biography Height Net Worth images - Labuwiki

റൂള്‍സ് പ്യാര്‍ ക സൂപ്പര്‍ഹിറ്റ് ഫോര്‍മുല എന്ന ചിത്രത്തിലൂടെയായിരുന്നു മീര ഹിന്ദി ചിത്രത്തില്‍ അഭിനയത്തിന് തുടക്കം കുറിക്കുന്നത്. മിലിന്ദ് സോമന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിനിടെ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. റോതങ്ങ് പാസില്‍ വെച്ചായിരുന്നു സിനിമയുടെ ചില രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്. മിലിന്ദ് സോമനുമായുള്ള ലിപ് ലോക്ക് രംഗമായിരുന്നു ചിത്രീകരിക്കുന്നത്. മൈനസ് 23 ഡിഗ്രിയായിരുന്നു അവിടുത്തെ തണുപ്പ്. ആ സമയം തന്റെ ചുണ്ടുകള്‍ മരവിച്ചുപോയി.- മീര വാസുദേവ് പറയുന്നു.

Meera Vasudevan wiki Biography Height Net Worth images - Labuwiki

തന്റെ പരിഭ്രമം കണ്ട മിലിന്ദ് കാര്യമെന്താണെന്ന് അന്വേഷിച്ചു. കാര്യം പറഞ്ഞപ്പോള്‍ അവര്‍ ഒരു ചൂടുചായ വാങ്ങിതന്നു. അത് കുടിച്ചാണ് പിന്നീട് ആ രംഗം പൂര്‍ത്തിയാക്കിയത്.- മീര വാസുദേവ് വ്യക്തമാക്കി. ആദ്യ ഹിന്ദി ചിത്രത്തില്‍ മിലിന്ദുമായുള്ള ലിപ് ലോക്ക് രംഗം കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ ആരാധികമാര്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെ മീര പറഞ്ഞു.

Related posts