റോഡിൽ റാമ്പ് വാക്ക് ചെയ്ത് മീര! അതിഗംഭീരമെന്ന് ആരാധകരും!

മീര നന്ദന്‍ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. മീരയെ മലയാളികള്‍ ആദ്യം അറിയുന്നത് സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ്. പിന്നീട് ദിലീപിന്റെ നായികയായി ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും എത്തി. തുടർന്ന് ഒട്ടേറെ ചിത്രത്തിൽ നായികയായും സഹ നടിയായും താരം തിളങ്ങി. താരം ഇപ്പോള്‍ ദുബായില്‍ ഒരു എഫ് എമ്മില്‍ ആര്‍ജെ ആയി ജോലി ചെയ്ത് വരികയാണ് .

സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് താരം. ചിത്രങ്ങളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ട്. ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതിനും യാതൊരു മടിയും താരം കാണിക്കാറില്ല. വസ്ത്ര ധാരണത്തിന്റെ പേരില്‍ പലപ്പോഴും സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന താരവുമാണ് മീര. ഇതിനൊക്കെ തക്കതായ മറുപടിയും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ മീര സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.


ചുവന്ന നിറത്തിലെ നീളന്‍ ഗൗണ്‍ ധരിച്ച് ഗ്ലാമറസ് ലുക്കില്‍ ടാറിട്ട റോഡിനെ റാമ്പ് ആക്കി മീര നടന്നു നീങ്ങുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഈ ചിത്രത്തില്‍ വീക്കെന്‍ഡ് മൂഡിലാണ് മീര നന്ദനുള്ളത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം?ഗത്തെത്തിയത്.

Related posts